ദീപാവലി: പടക്കങ്ങൾ ഉപയോഗിക്കേണ്ട സമയം രാത്രി എട്ടുമുതൽ പത്തുവരെ മാത്രം.

Anjana

Updated on:

Diwali festival kerala
Diwali festival kerala
Photo credit – the print

ദീപാവലിക്ക് ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങൾ ഉപയോഗിക്കേണ്ട സമയം രാത്രി 8 മണിമുതൽ 10 മണിവരെമാത്രമാണെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.

രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങൾ സൃഷ്ടിക്കാത്തതുമായ ‘ഹരിത പടക്കങ്ങൾ’ (ഗ്രീൻ ക്രാക്കേഴ്‌സ്) മാത്രമേ ആഘോഷങ്ങൾക്ക് ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശം നൽകിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയുടെ 100 മീറ്റർ ചുറ്റുപാടിനുള്ളിൽ ശബ്ദ മലിനീകരണമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്‌.

Story highlight : The time required to use firecrackers for Diwali is only from 8pm to 10 pm.