Headlines

Kerala News

നവവധു യുവതിക്കൊപ്പം ഒളിച്ചോടി ; വരന് ഹൃദയാഘാതം.

bride run with friend

തൃശൂർ : വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം നവവധു സ്വര്‍ണാഭരണങ്ങളുമായി കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭാര്യയെ കാണാതായതിൽ നവവരന്‍ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.

തൃശൂരിലാണ് സംഭവം.ഒക്ടോബര്‍ 25 നായിരുന്നു പഴുവില്‍ സ്വദേശിനിയായ യുവതിയും ചാവക്കാട് സ്വദേശിയായ യുവാവിന്റെയും വിവാഹം.

വിവാഹം കഴിഞ്ഞ് പിറ്റേദിവസം ഭര്‍ത്താവുമായി ബാങ്കിലെത്തിയ യുവതി ബാങ്കില്‍ നിന്നും ഇറങ്ങിയ ശേഷം തന്റെ കൂട്ടുകാരിക്കൊപ്പം സ്‌ക്കൂട്ടറില്‍ കയറി ഒളിച്ചോടുകയായിരുന്നു.

ഭര്‍ത്താവിന്റെ ഫോണ്‍ വാങ്ങി ഉടന്‍ വരാമെന്ന് പറഞ്ഞുപോയ യുവതിയെ വൈകുന്നേരം വരെ കാത്തിരുന്നിട്ടും വരാതായതോടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നൽകുകയായിരുന്നു.

ഭർത്താവിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മധുരയില്‍ നിന്നാണ് യുവതികളെ പൊലീസ് കണ്ടെത്തിയത്.

മധുരയിലെത്തി ലോഡ്ജില്‍ മുറിയെടുത്തു താമസിച്ച ഇവർ പണം നല്‍കാതെ മുങ്ങുകയായിരുന്നു.മുറിയെടുക്കാനായി ഇവർ നല്‍കിയ ലൈസന്‍സിലെ നമ്പറില്‍ ബന്ധപ്പെട്ടതോടെയാണ് പോലീസിന് ഇരുവരെയും പിടികൂടാൻ കഴിഞ്ഞത്.

യുവതിയുടെ കൂട്ടുകാരിയും വിവാഹം കഴിഞ്ഞ ശേഷം ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞുകഴിയുകയായിരുന്നു.


സ്വതന്ത്രമായി ജീവിക്കാനാണ് നാടുവിട്ടതെന്നും പണവും സ്വര്‍ണവും ആവശ്യമുള്ളതിനാലാണ് വിവാഹം കഴിച്ചതെന്നും യുവതികൾ പറയുന്നു.

ഇവരില്‍ നിന്ന് പതിനൊന്നര പവന്‍ സ്വര്‍ണം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.പെണ്‍കുട്ടികളെ കോടതിയില്‍ ഹാജരാക്കിയശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

Story highlight : The bride ran away with the young woman.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Related posts