നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു ; ഒന്നാം റാങ്ക് മൂന്നുപേർക്ക്.

Anjana

NEET exam results
NEET exam results

നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു.ഒന്നാം റാങ്ക് കരസ്ഥമാക്കി മൂന്നുപേർ.മൃണാള്‍ കുട്ടേരി (തെലങ്കാന), തൻമയ് ഗുപ്ത (ഡൽഹി), കാർത്തിക ജി.നായർ (മഹാരാഷ്ട്ര) എന്നിവരാണ് ഒന്നാം റാങ്കിനു അർഹരായത്.

പരീക്ഷാഫലം neet.nta.nic.inntaresults.ac.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഔദ്യോഗിക വെബ്സൈറ്റിൽനിന്നും ആപ്ലിക്കേഷൻ നമ്പരും ജനന തീയതിയും നൽകി ഫലം ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

കഴിഞ്ഞ സെപ്റ്റംബർ 12 ആം തീയതിയാണ് രാജ്യത്തിന് അകത്തും പുറത്തുമായി വിവിധ കേന്ദ്രങ്ങളിൽ നീറ്റ് പരീക്ഷ നടന്നത്.

ഈ വർഷം 16 ലക്ഷത്തിലേറെ പേർ പരീക്ഷയിൽ പങ്കെടുത്തു.ആകെ 8,70,081 പേർ പരീക്ഷയിൽ യോഗ്യത നേടി.

നേരത്തെ നീറ്റ് പരീക്ഷ ഫലം പ്രഖ്യാപിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു.എന്നാൽ പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നതിന് ബോംബെ ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ സുപ്രീം കോടതി തള്ളി.ഒക്ടോബര്‍ 28 ആം തീയതിയായിരുന്നു കോടതി വിധി.

പരീക്ഷയിൽ ചോദ്യപേപ്പർ മാറി ലഭിച്ച രണ്ട് വിദ്യാർത്ഥികളുടെ പരാതിയെ തുടർന്നാണ് ബോംബെ ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പടിവിച്ചത്.എന്നാൽ ഈ വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ ആയിരുന്നു ബോംബൈ ഹൈക്കോടതി ഉത്തരവ്.

Story highlight : NEET exam results 2021 published.