രാജ്യത്ത് തുടർച്ചയായി ആറാംദിവസമാണ് ഇന്ധന വില വർധിക്കുന്നത്.പെട്രോളിനും ഡീസലിനും 48 പൈസ വരെയാണ് കൂടിയത്.
കൊച്ചിയിൽ പെട്രോൾ വില 110 രൂപവരെയായി.പെട്രോൾ ലിറ്ററിന് തിങ്കളാഴ്ച 36 പൈസയാണ് കൂട്ടിയത്.
ഡീസലിന് 38 പൈസ വർധിച്ച് 103.79 രൂപയിലാണ് വില്പന നടക്കുന്നത്.
തിരുവനന്തപുരത്ത് നിലവിലെ പെട്രോൾ വില 112.07 രൂപയും ഡീസൽ വില 105.85 രൂപയുമായി.
കോഴിക്കോട് പെട്രോളിന് 110.18 രൂപയും ഡീസലിന് 104.09 രൂപയുമാണ് ഇന്നത്തെ വില.
ഒരുവർഷത്തിനുള്ളിൽ പെട്രോളിനും ഡീസലിനും 29 രൂപയിലധികം വർധിച്ചുവെന്നാണ് റിപ്പോർട്ട്.
പാചകവാതക വിലയും വർധിച്ചുവരികയാണ്.തിങ്കളാഴ്ച വാണിജ്യ ആവശ്യത്തിനായുള്ള 19 കിലോഗ്രാം പാചകവാതക സിലിൻഡറിന് 268 രൂപ കൂട്ടി.
കൊച്ചിയിൽ 1994 രൂപയാണ് നിലവിലെ നിരക്ക്.ഗാർഹിക സിലിൻഡറിന്റെ വില 906.50 രൂപയിൽ തുടരുകയാണ്.
അഞ്ചുകിലോഗ്രാം സിലിൻഡറിന് 73.5 രൂപ വർധിച്ച് 554.5 രൂപയായി മാറി.
Story highlight : Fuel prices increased in the country.