ഒന്നര വർഷത്തിനു ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു.

Anjana

School reopen kerala covid
(Photo credit: PTI)

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്നു മുതൽ തുറക്കും.കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പ്രവേശനോത്സവം ഒരുക്കിയിരിക്കുന്നത്.സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ നേരിട്ട് എത്താൻ തയ്യാറല്ലാത്ത വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനം തുടരാം.

സ്കൂളുകൾ തുറക്കുന്നതിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്നും എല്ലാ ക്രമീകരണങ്ങളും സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. എല്ലാ ഉത്തരവാദിത്വവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാകും സ്കൂളുകൾ പ്രവര്‍ത്തിക്കുക.സ്‌കൂള്‍ തുറക്കുന്നത് കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വലിയ തോതില്‍ ഉണര്‍വ് സൃഷ്ടിക്കാൻ കാരണമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുട്ടികള്‍ക്ക് പറ്റിയ മാസ്‌കുകള്‍ വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആകെ 2282 അധ്യാപകരാണ് വാക്‌സിന്‍ സ്വീകരിക്കാത്തവരായുള്ളത്.വാക്‌സീനെടുക്കാത്ത അധ്യാപകര്‍ക്ക് ഓണ്‍ലൈനായി ക്ലാസ്സെടുക്കാമെന്നും പകരമായി സ്‌കൂളുകളില്‍ താത്കാലിക അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്നും വിദ്യാഭ്യസ വകുപ്പ് മന്ത്രി വി.ശിവന്‍ കുട്ടി പറഞ്ഞു. തുടക്കത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അറ്റന്‍ഡന്‍സും യൂണിഫോമും നിര്‍ബന്ധമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Story highlight : Schools in the state will reopen from today.