ബാങ്ക് കൊള്ളയടിച്ച് ലോൺ അടയ്ക്കാൻ പണം കണ്ടെത്തിയ യുവാവ് പിടിയിൽ.

Anjana

bank robbery Kuwait
bank robbery kuwait

കുവൈത്തിലെ ബാങ്കിൽ നിന്നും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം മോഷ്ടിച്ച  യുവാവ് പിടിയിൽ. 

സംഭവം നടന്ന് മണിക്കൂറിനകം തന്നെ ഹവല്ലി പോലീസ് ഒരു അപ്പാർട്ട്മെൻറ് നിന്നും പ്രതിയെ പിടികൂടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മോഷണത്തിന് ശേഷം അപ്പാർട്ട്മെൻറ് ഒളിച്ചിരിക്കുകയായിരുന്നു പ്രതി.തൈമയിലുള്ള ബാങ്ക് ശാഖയിലാണ് കൊള്ള നടന്നത്.

ജഹ്‍റയിലെ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ ഹവല്ലി സുരക്ഷാ ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെ പിടികൂടുന്ന സമയത്ത് സ്വബോധത്തിൽ അല്ലായിരുന്നു എന്നും തുടർനടപടികൾക്കായി അധികൃതർക്ക് കൈമാറിയെന്നും പോലീസ് അറിയിച്ചു. 

കടങ്ങൾ തീർക്കാനാണ് ബാങ്ക് കൊള്ളയടിച്ചത് എന്ന പോലീസിന് പ്രതി മൊഴി നൽകി.

പണം മോഷ്ടിച്ച ശേഷം ബാങ്ക് കടങ്ങൾ തീർക്കാനും വസ്ത്രങ്ങളും ഫോണും വാങ്ങാൻ പദ്ധതിയുണ്ടായിരുന്നു.

കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ഇയാൾ ചോദ്യംചെയ്യലിൽ മോഷണം നടത്തിയെന്ന് സമ്മതിക്കുകയും ഭീഷണിപ്പെടുത്തിയ കത്തി എവിടെയാണെന്ന് അറിയില്ല എന്നും പറഞ്ഞു. 

ബാങ്ക് മോഷണം ,മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Story highlight : Youth arrested for robbing bank to pay of debts.