നവംബർ 1, 2 ,3 തീയതികളിൽ പ്ലസ് വൺ സപ്ലിമെൻററി അലോട്ട്മെൻറ് പ്രവേശനം.

Anjana

Plus one supplementary allotment
 Plus one supplementary allotment
Photo credit – The hindu

സംസ്ഥാനത്ത് പ്ലസ് വൺ സപ്ലിമെൻററി അലോട്ട്മെന്റിലുള്ള പ്രവേശനം നവംബർ 1 2 3 തീയതികളിൽ.ആകെ 94,390 അപേക്ഷകളാണ് സമർപ്പിച്ചത്.

വർദ്ധിപ്പിച്ച സീറ്റുകളിലേക്കുള്ള സ്കൂൾ കോമ്പിനേഷൻ മാറ്റത്തിനായുള്ള അപേക്ഷകൾ നവംബർ അഞ്ച് ,ആറ് തീയതികളിൽ സമർപ്പിക്കാം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നവംബർ ഒമ്പതിന് ട്രാൻസ്ഫർ അലോട്ട്മെൻറ് ഫലം പ്രഖ്യാപിക്കുകയും 9 ,10 തീയതികളിലായി അഡ്മിഷൻ പൂർത്തീകരിക്കാനാണ് പദ്ധതി.

പ്ലസ് വൺ ക്ലാസുകൾ നവംബർ 15ന് ആരംഭിക്കും.ആവശ്യമുള്ള ഇടങ്ങളിൽ താൽക്കാലിക ബാച്ച് അനുവദിച്ച്‌  രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറ് നവംബർ 17 വിജ്ഞാപനം ചെയ്ത് 19 അപേക്ഷകൾ സ്വീകരിക്കും. 

പ്രവേശനം നവംബർ 22 ,23 ,24 തിയ്യതികളിലായി പൂർത്തീകരിക്കും.പ്ലസ് വൺ സീറ്റുകൾ സംബന്ധിച്ചുള്ള ആശങ്കകൾ വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

Story highlight : Plus one supplementary allotment admission from Nov 1st