ശുചീകരണ തൊഴിലാളികളുടെ മക്കള്‍ക്ക് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ; നവംബര്‍ 15നകം അപേക്ഷിക്കുക.

Anjana

pre metric scholarship
pre metric scholarship

ശുചീകരണ തൊഴിലാളികളുടെ മക്കള്‍ക്കായി പട്ടികജാതി വികസന വകുപ്പ് ഏര്‍പ്പെടുത്തിയ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

2021-22 അദ്ധ്യയന വര്‍ഷത്തിൽ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ഒന്നാം ക്ലാസ്സ് മുതല്‍ SSLC വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിയില്ലാതെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അപേക്ഷിക്കേണ്ട രീതി : യോഗ്യരായ അപേക്ഷകർ അതാത് ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ സെക്രട്ടറിയില്‍ നിന്നും തുകല്‍ ഉരിക്കല്‍, തുകല്‍ ഉറക്കിടല്‍, പാഴ്വസ്തുക്കള്‍ പെറുക്കി വില്‍ക്കല്‍, മാലിന്യം നീക്കം ചെയ്യല്‍ എന്നീ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മക്കളാണ് അപേക്ഷകരെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം പൂര്‍ണ വിവരങ്ങള്‍ അടങ്ങുന്ന അപേക്ഷകള്‍ അതാത് പട്ടികജാതി വികസന ഓഫീസില്‍ നവംബര്‍ 15 നകം അയച്ചുതരിക.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 23142380471 2314232 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

അറിയിപ്പ്!  നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.  ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.  എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : pre metric scholarship for the children of cleaning workers.