സൈനിക സ്കൂൾ പ്രവേശന പരീക്ഷ: അപേക്ഷ തീയതി നവംബർ 5 വരെ.

നിവ ലേഖകൻ

sainik school entrance examination
sainik school entrance examination

നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന 2022 ലെ ഓൾ ഇന്ത്യ സൈനിക സ്കൂൾ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 5 ആം തീയതി വൈകിട്ട് 5 മണിവരെ വരെ നീട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആറാം ക്ലാസ്സിലേക്കും ഒൻപതാം ക്ലാസ്സിലേക്കും പ്രവേശനമാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ‘https://www.aissee.nta.nic.in‘ എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

രാജ്യത്തെ 33 സൈനിക സ്കൂളുകളിലെ പ്രവേശന പരീക്ഷയാണ് 2022 ജനുവരി 9 ആം തീയതി നടക്കുന്നത്.


നവംബർ അഞ്ച് രാത്രി 11:50 വരെയാണ് പരീക്ഷ ഫീസടക്കാനുള്ള അവസാന തീയതി.

2022 ജനുവരി 9 ആം തീയതി നടത്താനിരിക്കുന്ന പരീക്ഷ തീയതിയിൽ മാറ്റമില്ല.

പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും NTA യുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

സംസ്ഥാനത്തുള്ളവർക്ക് കേരളത്തിലെ ഏക ക്യാമ്പസ്സായ തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്കൂളിൽ പ്രവേശനം നേടാൻ അവസരമുണ്ട്.സിബിഎസ്ഇ സിലബസ് അടിസ്ഥാനത്താനമാക്കിയാണ് ഇംഗ്ലീഷ് മീഡിയത്തിന്റെ പഠനം.

അപേക്ഷാ ഫീസ് 550 രൂപയാണ്.പട്ടികവിഭാഗത്തിന് 400 രൂപ നൽകിയാൽ മതിയാകും.

മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള പ്രവേശനപരീക്ഷയാണ് നടക്കുക.

  അസംഘടിത തൊഴിലാളികളുടെ മക്കൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം നീട്ടി

ആറാം ക്ലാസ് പ്രവേശനപരീക്ഷ 9ആം തീയതി ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4.30 വരെയാണ് നടക്കുക.

ഒൻപതാം ക്ലാസ് പ്രവേശനപരീക്ഷ ഉച്ചയ്ക്ക് 2 മുതൽ 5വരെ നടക്കും.

ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് ഇംഗ്ലീഷിനു പുറമേ മലയാളം, തമിഴ്, ഹിന്ദി എന്നിവയടക്കം 13 ഭാഷകളിൽ ഏതെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്.എന്നാൽ ഒൻപതാം ക്ലാസിലെ പ്രവേശന പരീക്ഷ ഇംഗ്ലീഷിൽ മാത്രമായിരിക്കും ഉണ്ടാകുക.

വെബ്സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ പരീക്ഷാവിഷയങ്ങൾ, ചോദ്യങ്ങളുടെ എണ്ണം, മാർക്ക് വിഭജനം, സിലബസ് എന്നിവ അടക്കമുള്ള വിശദവിവരങ്ങൾ നൽകിയിട്ടുണ്ട്.

തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് പരീക്ഷാകേന്ദ്രങ്ങൾ.

കൂടുതൽ വിവരങ്ങൾക്ക് 0471 -2781400 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഇ-മെയിൽ : [email protected], , http://sainikschooltvm.nic.in.

Story highlight : Apply now for sainik school entrance examination.

Related Posts
എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
Kerala job oriented courses

കേരള സ്റ്റേറ്റ് റിസോഴ്സ് സെന്റർ കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷനിലേക്കുള്ള പ്രവേശനത്തിനായി Read more

  എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
അസംഘടിത തൊഴിലാളികളുടെ മക്കൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം നീട്ടി
Kerala scholarship program

അസംഘടിത തൊഴിലാളികളുടെ മക്കൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 15 വരെ Read more

സിവിൽ സർവീസ് മോഹം: പട്ടികവർഗക്കാർക്ക് സൗജന്യ പരിശീലനവുമായി സർക്കാർ
civil service coaching

സിവിൽ സർവീസ് പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്ന പട്ടികവർഗ്ഗ വിഭാഗത്തിലെ യുവതീ യുവാക്കൾക്ക് സുവർണ്ണാവസരം. തിരഞ്ഞെടുക്കപ്പെടുന്ന Read more

കാർഷിക സർവകലാശാലയിൽ വിദ്യാർത്ഥികളുടെ ഫീസ് കുറച്ചു; തീരുമാനമെടുത്തത് മന്ത്രിയുടെ ഇടപെടലിനെത്തുടർന്ന്
agricultural university fees

കാർഷിക സർവകലാശാല വിദ്യാർത്ഥികളുടെ ഫീസ് കുറച്ചു. മന്ത്രി പി. പ്രസാദിന്റെ നിർദ്ദേശത്തെ തുടർന്ന് Read more

കാർഷിക സർവകലാശാല ഫീസ് വർധനവിൽ കുറവു വരുത്തും; ഉടൻ തീരുമാനമെന്ന് മന്ത്രി പി. പ്രസാദ്
Agricultural University fee hike

കാർഷിക സർവകലാശാലയിലെ ഫീസ് വർധനവിൽ ഗണ്യമായ കുറവ് വരുത്താൻ നിർദേശം നൽകിയെന്ന് മന്ത്രി Read more

കാർഷിക സർവകലാശാലയിൽ ഫീസ് കുറച്ചു; യുജിക്ക് 50%, പിജിക്ക് 40% ഇളവ്
Agricultural University fee

കാർഷിക സർവകലാശാലയിലെ ഫീസ് വർധനവിൽ ഇളവ് വരുത്താൻ തീരുമാനം. യുജി കോഴ്സുകൾക്ക് 50 Read more

  സിവിൽ സർവീസ് മോഹം: പട്ടികവർഗക്കാർക്ക് സൗജന്യ പരിശീലനവുമായി സർക്കാർ
പി.എം ശ്രീ പദ്ധതി: കേന്ദ്രത്തെ നിലപാട് അറിയിക്കാൻ കേരളം; പദ്ധതിയിൽ നിന്ന് പിന്മാറരുതെന്ന് കേന്ദ്രം
PM Shri scheme

പി.എം. ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനം ചീഫ് സെക്രട്ടറി ഇന്ന് Read more

സി-ആപ്റ്റിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ: അപേക്ഷകൾ ക്ഷണിച്ചു
vocational courses

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ് (സി-ആപ്റ്റ്) തിരുവനന്തപുരത്ത് Read more

CSIR UGC NET: അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരം! അവസാന തീയതി നവംബർ 1
CSIR UGC NET

CSIR യുജിസി നെറ്റ് ഡിസംബർ സെഷൻ പരീക്ഷയ്ക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് അവരുടെ അപേക്ഷയിലെ Read more

കാർഷിക സർവകലാശാലയിൽ ദേശീയ വിദ്യാഭ്യാസ നയം; രേഖകൾ പുറത്ത്
Kerala agriculture university

കേരള കാർഷിക സർവകലാശാലയിൽ ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പാക്കിയതിൻ്റെ രേഖകൾ പുറത്ത്. Read more