Headlines

Health, Kerala News

മെഡിക്കല്‍ കോളേജില്‍ ആരോഗ്യമന്ത്രി മിന്നല്‍ പരിശോധന നടത്തി.

Health Minister Veena George

തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് മിന്നല്‍ പരിശോധന നടത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വ്യാഴാഴ്ച രാത്രി 10.30 മണിയോടെയാണ് ആരോഗ്യ മന്ത്രി ആശുപത്രിയിലെത്തിയത്.

തുടർന്ന് മൂന്ന് മണിക്കൂറോളം ആശുപത്രിയിലെ വിവിധ മേഖലകളില്‍ നേരിട്ടെത്തി സാഹചര്യങ്ങള്‍ വിലയിരുത്തുകയായിരുന്നു.

ആദ്യം കാഷ്വാലിറ്റിയിലേക്കെത്തിയ മന്ത്രി തുടർന്ന് ഒബ്‌സര്‍വേഷന്‍ റൂമുകളും വാര്‍ഡുകളും സന്ദര്‍ശിച്ചു.

ഈ സമയം ആശുപത്രിയില്‍ ഉണ്ടായിരുന്ന ജനങ്ങളുമായും മന്ത്രി സംസാരിച്ചിരുന്നു.

മന്ത്രി എത്തിയ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരുമായും ആശയ വിനിമയം നടത്തി.

മന്ത്രി തന്നെയാണ് ഈ സന്ദര്‍ശന വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്തുക എന്നതായിരുന്നു മന്ത്രിയുടെ പ്രധാന സന്ദര്‍ശന ലക്ഷ്യം.

Story highlight : Health Minister Veena George visits Thiruvananthapuram Medical College.

More Headlines

കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
ഐഐഎം റായ്പൂരിൽ ഡിജിറ്റൽ ഹെൽത്ത് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു; 2024 നവംബറിൽ ക്ലാസുകൾ ആരംഭിക്കും

Related posts