ഇടുക്കി : ഇന്ന് രാവിലെ രാവിലെ 7.30 മണിയോടെ മുല്ലപെരിയാർ അണക്കെട്ടിന്റെ സ്പിൽവേകൾ തുറന്നു.
3,4 സ്പിൽവേ ഷട്ടറുകൾ 35 സെന്റി മീറ്റർ വീതമാണ് ഉയർത്തിയത്.എന്നാലിത് അറുപത് സെന്റീമീറ്റർ വരെ ഉയർത്തേണ്ടിണ്ടി വന്നേക്കും.
നിലവിൽ 138.75 അടിയാണ് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്.534 ഘനഅടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്.
ഡാമിലെ ജലം വള്ളക്കടവിലാണ് ആദ്യമെത്തുക.മുല്ലപ്പെരിയാർ ഷട്ടറുകൾ തുറന്നതോടെ പെരിയാർ തീരത്ത് അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
വെള്ളമൊഴുകുന്ന പ്രദേശങ്ങളിലുള്ള 350 കുടുംബങ്ങളെ രണ്ടു ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നാലും പെരിയാറിൽ ഏകദേശം 60 സെന്റീമീറ്ററിൽ താഴെ മാത്രമേ ജലനിരപ്പ് ഉയരുകയുള്ളുവെന്നാണ് നിഗമനം.
മുല്ലപ്പെരിയാറിൽ നിന്നുളള വെള്ളമെത്തിയാൽ ഇടുക്കി ഡാമിലെ ജലനിരപ്പ് 0.25 അടി മാത്രമേ ഉയരുവെങ്കിലും നിലവിലെ റൂൾ കർവ് 2398.31 ആയതിനാൽ ഇടുക്കി ഡാമും തുറക്കാനാണ് തീരുമാനം.
ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കയാണ്.
Story highlight : Mullaperiyar dam opened,Red alert on Idukki dam.