ജമ്മുകശ്മീരിൽ വാഹനാപകടം.സംഭവത്തിൽ എട്ടുപേർ മരിച്ചു.
താത്രിയിൽ നിന്നും ദോഡയിലേയ്ക്ക് പോകുകയായിരുന്ന മിനി ബസാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മൂന്നു ലക്ഷം സഹായധനം നൽകുമെന്ന് ജമ്മു-കശ്മീർ ലഫ്റ്റനൻറ് ഗവർണർ മനോജ് സിൻഹ അറിയിച്ചു.
വെള്ളക്കെട്ടിലേക്ക് ബസ് മറിഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഗവർണരുടെ ഫണ്ടിൽ നിന്നും രണ്ടു ലക്ഷം രൂപയും റോഡപകടത്തിൽ മരിച്ചവർക്കായുള്ള ഒരു ലക്ഷം രൂപയുമാണ് ലഭിക്കുക.കൂടാതെ പരിക്കേറ്റവർക്ക് ശരിയായ ചികിത്സയും ഉറപ്പാക്കുമെന്ന് ലഫ്റ്റനൻറ് ഗവർണർ മനോജ് സിൻഹ അറിയിച്ചു.
ജമ്മു കശ്മീരിലെ താത്രി, ദോഡയ്ക്ക് സമീപം നടന്ന വാഹനാപകടത്തിൽ ദുഖമുണ്ട്. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു.
പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു’ എന്ന് അനുശോചനം അറിയിച്ചു കൊണ്ട് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Story highlight : Bus accident in Jammu kashmir