മലപ്പുറം ജില്ലയിലെ ചെനക്കലങ്ങാടിയിൽ ഫായിസ് ഫസ്ല ദമ്പതികളുടെ മകളാണ് രണ്ടു വയസ്സുകാരിയായ ഷെല്ലാ മെഹവിഷ്.
ഓർമ്മയുടെ കാര്യത്തിൽ ആളൊരു മിടുക്കിയാണ്.എട്ട് പക്ഷികള്, എട്ട് വാഹനങ്ങള്, പത്ത് ശരീര അവയവങ്ങള്, ആറ് തരം നിറങ്ങള്, നാല് രാജ്യങ്ങളുടെ ദേശീയ ചിഹ്നം എന്നിവ ഇഗ്ലീഷ് ഭാഷയില് പറഞ്ഞും 6 മൃഗങ്ങളുടെ ശബ്ദം അനുകരിക്കാനും ഈ കൊച്ചുമിടുക്കിക്കാവും.
ഈ കഴിവിനെയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് അംഗീകരിച്ചത്.ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സർട്ടിഫിക്കറ്റും, മെഡലും, ഐഡൻറിറ്റി കാർഡും ഷെല്ലയ്ക്ക് ലഭിച്ചു.
രണ്ടു വയസ്സുകാരിയായ മകൾക്ക് ചില കാര്യങ്ങൾ ഓർത്തുവയ്ക്കാൻ പ്രത്യേക കഴിവാണെന്ന് മാതാവ് പറഞ്ഞിരുന്നു.ഒഴിവുസമയങ്ങളിൽ മാതാപിതാക്കൾ തന്നെയാണ് കൊച്ചുമിടുക്കിയുടെ കഴിവിനെ പ്രോത്സാഹിപ്പിച്ചത്.
ലോക് ഡൗൺ കാലത്താണ് മകൾക്ക് കൂടുതൽ കാര്യങ്ങൾ പഠിപ്പിച്ചു കൊടുത്തത്. ഇപ്പോൾ കുടുംബത്തിൻറെ അഭിമാനമായി ഇരിക്കുകയാണ് മകൾ ഷെല്ല.
കോവിഡ് കാലമായതിനാൽ ഓൺലൈൻ വഴിയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് അധികൃതരുമായി ബന്ധപ്പെട്ടത്.
Story highlight : 2 year girl on India book of records.