ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്.

Anjana

private bus strike
private bus strike

ഇന്ധന വിലവർധനയെ തുടർന്ന് കേരളത്തിലെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്.

മിനിമം ചാർജ് 12 രൂപയാക്കുക ,കിലോമീറ്റർ നിരക്ക് ഒരു രൂപയാക്കുക, വിദ്യാർത്ഥി യാത്ര മിനിമം ആറ് രൂപയും തുടർന്നുള്ള ചാർജ് 50% ആക്കുക , കോവിസ് കാലം കഴിയുന്നതുവരെ വാഹനനികുതി പൂർണമായും ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉടമകൾ സമരം ചെയ്യുന്നത്. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നവംബർ 9 മുതലാണ് സമരം ആരംഭിക്കുന്നത്.

ബസ് ചാർജ്ജ് വർധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു.

മുമ്പ് ഒരു പ്രാവശ്യം സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും മാറ്റി വെച്ചതാണ്.കോവിഡ് കാലത്ത് ഡീസൽവില വർധിക്കുകയാണെന്നും ഈ വ്യവസായത്തിൽ പിടിച്ചുനിൽക്കാൻ ആവുന്നില്ല എന്നും ഉടമകൾ അറിയിച്ചു.

സംഭവത്തിൽ ഗതാഗത മന്ത്രിക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും പറഞ്ഞു.

Story highlight : Bus owners to go on strike due to fuel price hike