Headlines

Kerala News, Politics

തിരുവനന്തപുരം മേയർക്കെതിരെയുള്ള പരാമർശം ;കെ മുരളീധരനെതിരെ കേസ്.

Case against K Muraleedharan

തിരുവനന്തപുരം മേയർ ആയ ആര്യ രാജേന്ദ്രൻ സ്ത്രീത്വത്തെ അപമാനിച്ചെന്ന അധിക്ഷേപ പരാമർശത്തിൽ മുരളീധരനെതിരെ  മ്യൂസിയം പോലീസ് കേസെടുത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മേയറിന്റെ പരാതിയിൽ ഇന്ത്യൻ ഐപിസി 354 A ,509 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. 

സ്ത്രീത്വത്തെ അപമാനിക്കുന്നതും ദ്വയാർത്ഥം ഉള്ള ലൈംഗികചുവയുള്ളതുമായ പരാമർശമാണ് മേയർക്കെതിരെ കഴിഞ്ഞദിവസം മുരളീധരൻ നടത്തിയത്.

സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച മുരളീധരൻ എത്തിയെങ്കിലും നിയമനടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു മേയർ ആര്യ രാജേന്ദ്രൻ.

എന്റെ പ്രവര്‍ത്തിയില്‍ നിന്നാണ് എന്റെ പക്വത തീരുമാനിക്കേണ്ടത്.അതിന് സമയമായിട്ടില്ല.ഈ ഭരണ സമിതി ചുമതലയേറ്റതിന് ശേഷം നിരവധി പ്രവര്‍ത്തനങ്ങള്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തിട്ടുണ്ട്.അതൊന്നും മേയറുടെ പ്രത്യേക കഴിവുകൊണ്ടൊന്നുമല്ല.എന്തെങ്കിലും പ്രത്യേക കഴിവുള്ളതുകൊണ്ടാണ് ഞാന്‍ മേയറായതെന്നും കരുതുന്നില്ല.

ഇവിടെ ആര് മേയറായി വന്നാലും മുന്നോട്ടുപോകാനുള്ള ഒരു സംവിധാനം ഇവിടെയുണ്ട്. ആ സംവിധാനത്തിന്റെ ഭാഗമായിട്ടാണ് എല്ലാവരും പ്രവര്‍ത്തിക്കുന്നത്.

‘ഇടതുപക്ഷ പ്രസ്ഥാനം ഉയര്‍ത്തിക്കാണിക്കുന്ന നയത്തിന്റെ ഭാഗമായി തീരുമാനങ്ങളെടുക്കാനുള്ള രാഷ്ട്രീയ ബോധം എനിക്കുണ്ട്.അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കുന്നുമുണ്ട്.

ആരു തന്നെയായാലും യുവജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും സ്ത്രീകളുടെയും പക്വത തീരുമാനിക്കേതില്ല.

ഞാന്‍ വളര്‍ന്നുവന്നത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്നാണ്.രാഷ്ട്രീയത്തില്‍ ഞാന്‍ പ്രതിനിധീകരിക്കുന്നത് വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും സ്ത്രീകളെയുമാണ്. അതുകൊണ്ട് തന്നെ ആ വിഭാഗങ്ങളില്‍പ്പെടുന്ന എല്ലാവരുടെയും പക്വത അളക്കുന്ന അളവുകോലായി മാറാന്‍ ആരെയും അനുവദിക്കില്ലെന്ന് സമൂഹം ഇതിനകം തെളിയിച്ചുകഴിഞ്ഞതാണ് ” എന്ന് ആര്യ രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

Story highlight : Case against K Muraleedharan on  Mayor’s complaint

More Headlines

കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
പി ശശിക്കെതിരെ പാർട്ടിക്ക് ഔദ്യോഗിക പരാതി നൽകി പി വി അൻവർ എംഎൽഎ
തൃശൂർ തോൽവി: കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്മജ വേണുഗോപാൽ
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Related posts