ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധമാക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയം.
9 മാസത്തിൽ നാല് വയസ്സിനും ഇടയിലുള്ള ഇടയിലുള്ള കുട്ടികൾക്കും ഹെൽമെറ്റ് ധരിക്കണം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വാഹനം ഓടിക്കുന്നയാൾ ഇത് ഉറപ്പാക്കണമെന്നും കരട് വിജ്ഞാപനത്തിൽ പറയുന്നു.
കുട്ടികളുമായി ഓടിക്കുന്ന വാഹനത്തിന് പരമാവധി വേഗത മണിക്കൂറിൽ 40 കിലോമീറ്റർ ആയിരിക്കണം.
ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന നാലു വയസ്സിൽ താഴെയുള്ള കുട്ടികളെ ഡ്രൈവറുമായി സുരക്ഷാ ബെൽറ്റ് കൊണ്ട് ബന്ധിപ്പിച്ചിരിക്കണമെന്നും പുതിയ നിർദേശത്തിൽ പറയുന്നു.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദ്ദേശം.
Story highlight : Helmet compulsory for children .