2021-22 അദ്ധ്യയന വർഷത്തിലെ പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആരംഭിക്കുകയാണ്.
ഒക്ടോബർ 27 മുതൽ 29 വരെ അതാതു സ്ഥാപനങ്ങളിൽ വച്ചായിരിക്കും അഡ്മിഷൻ നടത്തുക.
സ്പോട്ട് അഡ്മിഷനിൽ അപേക്ഷകന് ജില്ലയിലെ ഏത് സ്ഥാപനങ്ങളിലേക്കും ഏത് ബ്രാഞ്ചുകളിലേയ്ക്കും പുതിയ ഓപ്ഷനുകൾ നൽകുവാൻ സാധിക്കും.
അപേക്ഷകർ www.polyadmission.org/let എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഐ ടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ ഡിസൈൻ, ടെക്സ്റ്റയിൽ ആൻഡ് അപ്പാരൽ ഡിസൈൻ, ഇന്റഗ്രേറ്റഡ് ലൈഫ്സ്റ്റൈൽ പ്രോഡക്ട് ഡിസൈൻ എന്നി പി ജി ഡിപ്ലോമ എന്നീ കോഴ്സുകലിലേക്കാണ് സ്പോട്ട് അഡ്മിഷൻ.
അപേക്ഷിക്കേണ്ട രീതി : ഡിഗ്രിക്ക് ഏതെങ്കിലും വിഷയത്തിൽ 55 ശതമാനം മാർക്കുള്ള താല്പര്യമുള്ള വിദ്യാർത്ഥികൾ, 1000 രൂപ അപ്ലിക്കേഷൻ ഫീസ് കെഎസ്ഐഡി ബാങ്ക് അക്കൗണ്ടിൽ അടച്ച രസീത് സഹിതം, വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് ഈ മാസം 29 ആം തീയതി വൈകിട്ട് 3 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കുക.
30 ആം തീയതി ഓൺലൈൻ അഭിമുഖം ഉണ്ടായിരിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് www.ksid.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.
Story highlight : Polytechnic Diploma Lateral Entry Admission.
More Headlines
Anjana
Related posts
Latest News
ഹോട്ടലുകളിലെയും പൊതുശുചിമുറികളിലെയും ഒളിക്യാമറകൾ കണ്ടെത്താൻ എളുപ്പവഴികൾ
ഹോട്ടലുകളിലും പൊതുശുചിമുറികളിലും ഒളിക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള മാർഗങ്ങൾ ഈ ലേഖനത്തിൽ വിശദീകരിക്കുന്നു. സ്മോക്ക് ഡിറ്റക്ടറുകൾ, ടിഷ്യൂ ബോക്സുകൾ, സിങ്കുകൾ, ഷവറുകൾ, കണ്ണാടികൾ എന്നിവിടങ്ങളിൽ സൂക്ഷ്മമായി പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു. ഫോൺ സിഗ്നൽ, ലൈറ്റുകൾ, മൊബൈൽ ആപ്പുകൾ എന്നിവയുടെ സഹായത്തോടെ ഒളിക്യാമറകൾ കണ്ടെത്താനുള്ള മാർഗങ്ങളും വിശദീകരിക്കുന്നു.
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന്‍ പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
മുണ്ടക്കൈ-പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ വീടും ലാപ്ടോപ്പും നഷ്ടപ്പെട്ട സ്വഭ് വാന്‍ പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു. ഫ്ളവേഴ്സ് ഫാമിലി ചാരിറ്റബിൾ സൊസൈറ്റിയും സ്പർശ് ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്ന് നൽകിയ ലാപ്ടോപ്പ് സ്വഭ് വാന്റെ ജീവിതത്തിൽ പുതിയ പ്രതീക്ഷ നൽകും.
അധ്യാപകന്റെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ഛത്തീസ്ഗഡിലെ ഒപി ജിന്‍ഡാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ഗോവിന്ദയുടെ ‘യുപി വാല തുംക’ എന്ന പാട്ടിനൊപ്പിച്ച് ഒരു അധ്യാപകന് കുട്ടികളുടെ കൂടെ നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. 90 ലക്ഷത്തിലധികം ആളുകള്‍ കണ്ട ഈ വീഡിയോയ്ക്ക് 12 ലക്ഷത്തോളം ലൈക്കുകള്‍ ലഭിച്ചു.
മകളുടെ സുരക്ഷയ്ക്കായി തലയിൽ സിസിടിവി സ്ഥാപിച്ച പിതാവ്; വീഡിയോ വൈറൽ
പാക്കിസ്ഥാനിലെ കറാച്ചിയിൽ മകളുടെ സുരക്ഷയ്ക്കായി അവളുടെ തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച പിതാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പെൺകുട്ടി പിതാവിന്റെ നടപടിയെ അനുകൂലിച്ചപ്പോൾ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ വ്യത്യസ്ത പ്രതികരണങ്ങൾ നൽകി. ‘നെക്സ്റ്റ് ലെവൽ സെക്യൂരിറ്റി’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് സ്ഥിരീകരണം; വെളിപ്പെടുത്തലുമായി മാർക്കറ്റിങ് സ്ഥാപനം
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് കോക്സ് മീഡിയ ഗ്രൂപ്പ് സമ്മതിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സംഭാഷണങ്ങൾ ശേഖരിക്കുന്നു. ഗൂഗിളും ഫേസ്ബുക്കും ഉൾപ്പെടെയുള്ള കമ്പനികൾ ഇടപാടുകാരാണ്.
ചാറ്റ് ജി പി ടിയെ പ്രേമിച്ചാലോ? ആശങ്ക പങ്കുവെച്ചു നിർമാതാക്കൾ…
ചാറ്റ് ജിപിടിയുടെ പുതിയ വോയിസ് മോഡ് സംവിധാനം ഉപയോക്താക്കളിൽ വൈകാരിക ബന്ധം സൃഷ്ടിക്കുമോ എന്ന ആശങ്ക നിർമാതാക്കളായ ഓപ്പൺ എഐ പങ്കുവച്ചിരിക്കുന്നു. മനുഷ്യനെ പോലെ സംസാരിക്കാൻ കഴിയുന്ന ഈ സംവിധാനം സമൂഹവുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. എഐയുമായുള്ള വൈകാരിക ബന്ധം മനുഷ്യരുമായുള്ള ഇടപെടലുകളെ കുറയ്ക്കുമെന്നും നിർമാതാക്കൾ ആശങ്കപ്പെടുന്നു.
മുണ്ടക്കൈ ദുരന്തബാധിതർക്ക് കേരള ബാങ്കിന്റെ സഹായം
മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെയും വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും വായ്പകൾ കേരള ബാങ്ക് എഴുതിതള്ളും. ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകി. ജീവനക്കാർ അഞ്ചു ദിവസത്തെ ശമ്പളം സംഭാവന ചെയ്യും.
ഖത്തറിൽ വീട്ടുസംരംഭങ്ങൾക്കുള്ള പുതിയ വിഭാഗങ്ങൾ ഉൾപ്പെടുത്തി
വാണിജ്യ വ്യവസായ മന്ത്രാലയം ഖത്തറിൽ വീടുകളിൽ നിന്നും നടത്താവുന്ന സംരംഭങ്ങളുടെ പട്ടികയിൽ 48 പുതിയ വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി. ഇതോടെ ഹോം പ്രോജക്ട് ലൈസൻസിന് കീഴിൽ തെരഞ്ഞെടുക്കാവുന്ന പ്രവർത്തനങ്ങളുടെ എണ്ണം 63 ആയി വർദ്ധിച്ചു.