Headlines

Jobs

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി : കരാർ വ്യവസ്ഥയിൽ തൊഴിലവസരം ; അവസാന തീയതി നവംബർ 15.

Mahatma Gandhi National Rural Employment

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിൽ, ‘ക്ലസ്റ്റർ ഫെസിലിറ്റേഷൻ പ്രോജക്ട്’ ന്റെ ഭാഗമായി ജോലി ഒഴിവുകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചിരിക്കയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താല്പര്യം ഉള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

ജോലി ഒഴിവുകൾ :  ‘സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-എൻ.ആർ.എം’ (ഒരു ഒഴിവ്), ‘സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-ലൈവ്‌ലിഹുഡ്’ (ഒരു ഒഴിവ്), ‘ബ്ലോക്ക് ലൈവ്‌ലിഹുഡ് എക്‌സ്‌പെർട്ട്’ (രണ്ട് ഒഴിവ്), എന്നീ തസ്തികകളിലേക്കാണ് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നത്.

പ്രായപരിധി : 18 നും 45 നും മദ്ധ്യേ പ്രായമുള്ളവർക്കു  (ജനുവരി ഒന്ന് അടിസ്ഥാനമാക്കി) അപേക്ഷിക്കാം.

പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് അനുവദിച്ചിട്ടുണ്ട്.

യോഗ്യത : പ്രവൃത്തിപരിചയം, പ്രതിമാസ ഓണറേറിയം തുടങ്ങിയവ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് www.nregs.kerala.gov.in  എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ തസ്തികകളിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം യോഗ്യത, പ്രവർത്തിപരിചയം, വയസ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യേണ്ടതാണ്.

അപേക്ഷകൾ നവംബർ 15 ആം തീയതി വൈകിട്ട് 5 മണിക്ക് മുമ്പായി ലഭിക്കും വിധം മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, 5-ാം നില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ അയക്കുക.


നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും ഇല്ലാത്ത അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 0471 23133850471 2314385 എന്നീ ഫോൺ നമ്പറുകളിൽ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട്  5 മണി വരെ ബന്ധപ്പെടാൻ സാധിക്കും.

വിശദവിവരങ്ങൾക്ക് www.nregs.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അറിയിപ്പ്!  നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.  ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.  എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : Job vacancy at Mahatma Gandhi National Rural Employment Guarantee Scheme.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു
സുഭദ്ര കൊലക്കേസ്: പ്രതികളെ തെളിവെടുപ്പിനായി കലവൂരിലെത്തിച്ചു
നിപ്പ, എംപോക്സ്: ആരോഗ്യ വകുപ്പിന്റെ പരാജയം കേരളത്തെ ഭീതിയിലാക്കുന്നുവെന്ന് കെ.സുരേന്ദ്രൻ

Related posts