ചെറിയാൻ ഫിലിപ്പിനോട് താൻ തെറ്റ് ചെയ്തെന്ന് പുരസ്കാര വേദിയിൽ ഉമ്മൻചാണ്ടി.

Anjana

Oommen Chandy
Oommen Chandy

ചെറിയാൻ ഫിലിപ്പ് നോട് വിദ്വേഷവും വിരോധവുമില്ലെന്നും അദ്ദേഹത്തിൻറെ അകൽച്ച ആത്മപരിശോധനയ്ക്ക് വിധേയമാക്കാനുള്ള അവസരമായി എന്നും ഉമ്മൻചാണ്ടി പുരസ്കാര വേദിയിൽ പറഞ്ഞു.

’20 വര്‍ഷത്തിന് ശേഷം സമാനമായ ചിന്താഗതിയില്‍ ഒരേ വേദിയില്‍ നില്‍ക്കുകയാണ്. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിടേണ്ടിവന്നതില്‍ തനിക്ക് തെറ്റുപറ്റിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചെറിയാന്‍ ഫിലിപ്പിനോട് വിദ്വേഷവും വിരോധവുമില്ല.പക്ഷേ എന്തോ ഒരു തെറ്റ് എന്റെ ഭാഗത്തുനിന്നുണ്ടായി.രാഷ്ട്രീയത്തില്‍ ഒന്നും ശാശ്വതമല്ല.അദ്ദേഹത്തിന്റെ അകല്‍ച്ച ആത്മപരിശോധനയ്ക്കുള്ള അവസരമാണ്.

ചെറിയാനെ പോലെ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിക്ക് ജയിച്ചുവരാന്‍ സാധിക്കുന്ന ഒരു സീറ്റ് കൊടുക്കാന്‍ എനിക്ക് സാധിക്കാതെ പോയി’ ഇങ്ങനെയാണ് ഉമ്മൻചാണ്ടി ചെറിയാൻ ഫിലിപ്പിനെ കുറിച്ച് അഭിപ്രായപ്പെട്ടത്. 

അതേസമയം ‘മക്കള്‍ എന്തുതെറ്റ് ചെയ്താലും മാതാപിതാക്കള്‍ ക്ഷമിക്കും.ആ മനസാണ് ഉമ്മന്‍ചാണ്ടിയുടേത്.അദ്ദേഹത്തിന്റെ രക്ഷകര്‍തൃത്വം ജീവിതം മുഴുവന്‍ ഉണ്ടാകണം. കേരളത്തിലെ ഓരോ മുഖ്യമന്ത്രിക്കും ഓരോ സവിശേഷതകളുണ്ടെങ്കിലും ജനങ്ങളോട് അത്രയേറെ ഇടപഴകിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാത്രമാണ്’ എന്ന് ഉമ്മൻചാണ്ടിയെക്കുറിച്ച് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. 

വർഷങ്ങൾക്കുശേഷമാണ് ചെറിയാൻ ഫിലിപ്പും ഉമ്മൻചാണ്ടിയും ഒരേ വേദി പങ്കിടുന്നത്.

Story highlight : Oommen Chandy about Cheriyan philip.