കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് എംഡിക്ക് നോട്ടീസ് നൽകിയിരുന്നുവെങ്കിലും ചർച്ചയിൽ തീരുമാനം ആകാത്തതിനാലാണ് നവംബർ അഞ്ചിന് പണിമുടക്ക് പ്രഖ്യാപിച്ചത്.
പണിമുടക്കുമായി ബന്ധപ്പെട്ട് ഇന്ന് പ്രതിനിധികളുടെ യോഗവും കെഎസ്ആർടിസി സംഘടിപ്പിച്ചിരുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കെഎസ്ആർടിസി വകുപ്പിൽ ശമ്പള പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്.2007ലാണ് അവസാനമായി ശമ്പളപരിഷ്കരണം നടത്തിയത്.
ശമ്പളപരിഷ്കരണം നടത്താത്തതിനാൽ ജീവനക്കാരുടെ അതൃപ്തി ശക്തമാണ്.
ഗതാഗതമന്ത്രി ആൻറണി രാജു കെഎസ്ആർടിസി മാനേജ്മെന്റുമായും തൊഴിലാളി സംഘടനകളുമായും ചർച്ച നടത്തിയെങ്കിലും ഇതുവരെ തീരുമാനമായില്ല.
ഈ സാഹചര്യത്തിലാണ് ഇടതു സംഘടനകൾ പണിമുടക്കിലേക്ക് നീങ്ങുന്നത്.
Story highlight : Salary issue in KSRTC.