നാഷണൽ ഹൈഡ്രോളജി പ്രോജക്ടിന്റെ ഭാഗമായി ഭൂജലവകുപ്പിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായുള്ള അഭിമുഖം 27 മുതൽ ഓൺലൈൻ ആയി നടത്തുന്നു.
ജൂനിയർ ഹൈഡ്രോജിയോളജിസ്റ്റ്, പത്തനംതിട്ട, ഇടുക്കി, വയനാട് 27 ആം തീയതിയിലും കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, തിരുവനന്തപുരം, ക്ലർക്ക് കം അക്കൗണ്ടന്റ്, തിരുവനന്തപുരം 29 ആം തീയതിയിലും നടക്കും.
അതുപോലെ,ക്ലർക്ക് കം അക്കൗണ്ടന്റ്, എറണാകുളം നവംബർ മൂന്നിനും ടൈപ്പിസ്റ്റ്, തിരുവനന്തപുരം 6നും ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റന്റ്, എറണാകുളം, കോഴിക്കോട് ജില്ലകളിലെ 8 നും ഓഫീസ് അറ്റൻഡന്റ്, എറണാകുളം ഒൻപതിനും ലബോറട്ടറി അറ്റൻഡർ, എറണാകുളം 11നും നടക്കുന്നു.
നിശ്ചിത ദിവസം ഭൂജലവകുപ്പിന്റെ ജില്ലാ ഓഫീസുകളിൽ ഹാജരായ ശേഷം സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ പൂർത്തിയാക്കി അഭിമുഖത്തിനായി പറഞ്ഞിരിക്കുന്ന തീയതിയിൽ ഓൺലൈൻ മുഖേന പങ്കെടുക്കുക.
കൂടുതൽ വിവരങ്ങൾക്ക് 9495186655 എന്ന നമ്പറിൽ ബന്ധപ്പെടുക.
അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.
Story highlight : Interview for contract appointment in Hydrology Department from October 27th.