ഡ്രോണ്‍ പൈലറ്റ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ; യോഗ്യത പത്താം ക്ലാസ്സ്.

Anjana

drone pilot training
drone pilot training
Photo credit – pilot institute

സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരള, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അംഗീകൃത മൈക്രോ കാറ്റഗറി ഡ്രോണ്‍ പൈലറ്റ് ട്രെയിനിംഗ് കോഴ്‌സിലേക്കു എറണാകുളം ജില്ലയില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

96 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ കോഴ്‌സിലേക്ക് 18 വയസ്സിന് മുകളിലുള്ള എസ്.എസ്.എല്‍.സി പാസ്സായവർക്ക് അപേക്ഷിക്കാവുന്നതാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ഡ്രോണ്‍ പൈലറ്റ് ലൈസന്‍സും ലഭിക്കുന്നതാണ്.

രക്ഷാപ്രവർത്തനങ്ങൾ, നിരീക്ഷണം, ട്രാഫിക് നിരീക്ഷണം, കാലാവസ്ഥ നിരീക്ഷണം ഡ്രോൺ അധിഷ്ഠിത ഫോട്ടോ​ഗ്രഫി, വീഡിയോ​ഗ്രഫി, കൃഷി, മറ്റ് സേവനങ്ങൾ എന്നിങ്ങനെ ഔദ്യോ​ഗികവും അനൗദ്യോ​ഗികവുമായ ഒട്ടനവധി പ്രവർത്തനങ്ങൾക്ക് ഡ്രോൺ പ്രയോജനപ്പെടുത്താറുണ്ട്.

വരും കാലങ്ങളിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ കോഴ്സിലൂടെ കഴിയും.നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നിയമ പ്രകാരം എല്ലാത്തരം സർവേകൾക്കും ഡ്രോൺ സർവേ ബാധകമാണ്.

അപേക്ഷിക്കേണ്ട രീതി : താല്പര്യം ഉള്ളവരും യോഗ്യതയുള്ളവരുമായ വിദ്യാർഥികൾ  https://asapkerala.gov.in/?q=node/1365 എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്ക് 9447715806 / 9633939696 / 9495999647 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

അറിയിപ്പ്!  നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.  ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക. ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.  എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight :  Apply now for drone pilot training course.