തൃശ്ശൂർ നഗരത്തിൽ ഇനി ആരും പാർക്കിങ് ഫീസ് നൽകേണ്ടതില്ല : മേയർ എം. കെ.വർഗ്ഗീസ്

Anjana

no parking fees Thrissur
no parking fees Thrissur

അനധികൃതമായി പാർക്കിങ് ചാർജ് ഈടാക്കുന്നു എന്ന വാർത്തകൾ ഇപ്പോൾ സജീവമാണ്.

ഷോപ്പിങ് മാളുകളിലും മറ്റു സ്ഥാപനങ്ങളിലും പാർക്കിങ് ചാർജ് എന്നത് പതിവ് കാര്യമാണ്.എന്നാൽ ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിലുള്ള പാർക്കിങ് ചാർജുകൾ അനധികൃതമാണെന്നാണ് വ്യക്തമായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാർക്കിങ് ചാർജിനെതിരായി ഉപഭോക്താക്കൾ പ്രതികരിച്ചിരുന്നു.എന്നാലിപ്പോൾ തൃശ്ശൂർ നഗരത്തിൽ ഇനി ആരും പാർക്കിങ് ചാർജ് നൽകേണ്ടതില്ലെന്ന നടപടി സ്വീകരിച്ചിരിക്കുകയാണ് മേയർ എം. കെ. വർഗ്ഗീസ്.

ആക്റ്റ് 475 ലെ 5 -ആം ഉപവകുപ്പ് പ്രകാരം പാർക്കിങ് ഫീസ് വാങ്ങുന്നതിനുള്ള ലൈസൻസ് എടുത്തിട്ടുള്ളതിന്റെ രേഖ പ്രദർശിപ്പിച്ചിട്ടുള്ളിടത്ത് മാത്രമാണ് ഫീസ് നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടു മണിക്കൂറിന് 10 മുതൽ 30 രൂപ വരെയാണ് കോഴിക്കോട് ജില്ലയിലെ ഏതാനും മാളുകളിൽ പാർക്കിങ് ചാർജ് ആയി ഈടാക്കുന്നത്.എന്നാൽ ഈടാക്കുന്നത് സർവീസ് ചാർജാണെന്നായിരുന്നു മാളുകളുടെ വിശദീകരണം.

വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടെങ്കിൽ മാത്രമാണ് കെട്ടിടത്തിന് പെർമിറ്റ് അനുവദിക്കുക.

വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും പാർക്കിങ് അനുമതി നേടിയശേഷം പാർക്കിങ് ചാർജ് ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അത് നിയമപരമായ നടപടി അല്ലെന്നുമായിരുന്നു കോഴിക്കോട് മേയർ ബീന ഫിലിപ്പിന്റെ പ്രതികരണം.

Story highlight : No more parking fees in Thrissur says Mayor M.K Varghese.