Headlines

National, North India

പെട്രോൾ ഡീസൽ വില കുതിക്കുന്നു; വേറിട്ട പ്രസ്താവനയുമായി ബിജെപി നേതാവ്.

BJP leader tripling bike

പെട്രോൾ വില ഇരുന്നൂറിൽ എത്തിയാൽ ഇരുചക്രവാഹനങ്ങളിൽ മൂന്ന് പേർക്ക് സഞ്ചരിക്കാം എന്ന മോഹന വാഗ്ദാനവുമായി ബിജെപി നേതാവ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അസമിലെ ബിജെപി നേതാവായ ഭബേഷ് കലിതയാണ് തമുൽപൂരിൽ നടന്ന പൊതുപരിപാടിയിൽ വച്ച് ഇങ്ങനെ പറഞ്ഞത്.

ഇന്ധന ഉപയോഗം കുറയ്ക്കാൻ ആഡംബരക്കാറുകളിലെയാത്ര ചുരുക്കണം എന്നും ഇരുചക്രവാഹനങ്ങളിൽ മൂന്നു പേർക്ക് സഞ്ചരിക്കാം എന്നുമായിരുന്നു പ്രസ്താവന.

അസാമിൽ ഇപ്പോൾ പെട്രോളിന് നൂറു രൂപ കടക്കുകയും ഡീസലിന് 100 രൂപയോട് അടുത്ത്ക്കുകയും ആണ്.

ഇതിനോട് പ്രതിഷേധങ്ങൾ തുടരവേ ആണ് ബിജെപി നേതാവിൻറെ ഈ പ്രസ്താവന.

എന്നാൽ പിന്നീട് അദ്ദേഹം ഇതിന് വിശദീകരണവുമായി എത്തിയിരുന്നു.

ഇപ്പോൾ ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണ് എന്നാൽ പെട്രോൾ വില 200 കഴിഞ്ഞാൽ മൂന്നു പേർക്ക് യാത്ര ചെയ്യാൻ സർക്കാർ അനുവദിക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇതിനു പുറമേ ഇരുചക്രവാഹനങ്ങളിൽ മൂന്നു പേർക്ക് സഞ്ചരിക്കാവുന്ന സംവിധാനം ഒരുക്കണമെന്നും വാഹന നിർമാതാക്കളോട് ആവശ്യപ്പെട്ടു.

Story highlight  : BJP leader says tripling will be allowed when petrol price reach 200.

More Headlines

കൊൽക്കത്ത ഡോക്ടർമാരുടെ സമരം അവസാനിച്ചു; സെപ്റ്റംബർ 21 മുതൽ സേവനം പുനരാരംഭിക്കും
കാണാതായവർക്കായുള്ള തിരച്ചിൽ: നാളെ ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കും
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനലില്‍ ആവേശകരമായ വിജയം

Related posts