ഇസ്രായേലിൻറെ തുറമുഖ നഗരമായ ഹൈഫയിൽ നിന്ന് വാൾ കണ്ടെത്തി.
900 വർഷം പഴക്കമുള്ള വാൾ വർഷങ്ങളോളം മൂടപ്പെട്ട അവസ്ഥയിലായിരുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
മണൽ നീക്കിയതിനെ തുടർന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധനായ ഷലോമി കാറ്റ്സിന്നാണ് വാൾ കണ്ടത്.
ഹൈഫയുടെ തെക്കൻ പട്ടണമായ അറ്റ് ലിറ്റിൽ കുരിശുയുദ്ധക്കാരുടെ കോട്ട സ്ഥിതി ചെയ്തിരുന്നു എന്നും ഇതുമായി ബന്ധമുള്ള വാളാണ് കണ്ടെടുത്തത് എന്നുമാണ് ഗവേഷകർ പറയുന്നത്.
വാൾ വൃത്തിയാക്കിയശേഷം പ്രദർശനത്തിനായി വെക്കുമെന്ന് ഇസ്രായേൽ പുരാവസ്തുവകുപ്പ് അറിയിച്ചു.
1095 മുതൽ 1291 വരെ ജറുസലേമിൻറെ നിയന്ത്രണം തിരിച്ചുപിടിക്കാനായി നടന്ന യുദ്ധ പരമ്പരകളാണ് കുരിശുയുദ്ധം എന്നറിയപ്പെടുന്നത്.
Story highlight : Ancient sword found in Israel.