പോളിടെക്‌നിക് രണ്ടാം സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു ; ഒക്‌ടോബർ 21 മുതൽ.

Anjana

Polytechnic spot admission started
Polytechnic spot admission started
Photo credit – careers360

സംസ്ഥാനത്തെ ഗവൺമെന്റ് / എയ്ഡഡ് പോളിടെക്‌നിക് കോളേജുകളിൽ സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 21 മുതൽ 25 വരെ നടത്തും.

നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി കോളേജ് അടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷനാണ് നടത്തുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അഡ്മിഷൻ ലഭ്യമായവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും, പുതിയതായി അഡ്മിഷനെടുക്കുവാൻ ആഗ്രഹിക്കുന്നവർക്കും (റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ) പങ്കെടുക്കാൻ സാധിക്കും.

പോളീടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ നിലവിലുള്ള ഒഴിവുകൾ   www.polyadmission.org എന്ന വെബ്‌സൈറ്റിലെ Vacancy Position എന്ന ലിങ്കിൽ ലഭിക്കുന്നതാണ്.

അതേസമയം,സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഫൈൻ ആർട്‌സ് (Fine Arts) കോളജുകളിലേക്കുള്ള പരീക്ഷകൾ മാറ്റിവച്ചു.

ഒക്‌ടോബർ 21 ന് നടത്താനിരുന്ന ബി.എഫ്.എ പ്രവേശന പരീക്ഷയാണ് മഴക്കെടുതിയെ തുടർന്ന് 26 ആം തീയതിയിലേക്ക് മാറ്റിവച്ചത്.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍ സര്‍ക്കാര്‍ ഫൈന്‍ ആര്‍ട്സ് തുടങ്ങിയ കോളേജുകളിലെ ബി.എഫ്.എ ഡിഗ്രി കോഴ്സ് പ്രവേശനത്തിനായുള്ള അപേക്ഷകൾ കഴിഞ്ഞ മാസം ഓൺലൈനായി ക്ഷണിച്ചുരുന്നു. ഇതിനായുള്ള പ്രവേശന പരീക്ഷയാണ് മാറ്റിവച്ചത്.

Story highlight  : Polytechnic second spot admission started.