വിചിത്രമായ ഭീമൻ മോമോ; വിമർശനവുമായി സോഷ്യൽ മീഡിയ.

Anjana

Gold plated momo
Gold plated momo
photo credit – WhatsHot

പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്ന ആധുനികലോകത്ത്  വിചിത്രമായ രുചികൾ പരീക്ഷിക്കുകയാണ് ചിലർ.അങ്ങനെ 24 കാരറ്റ് സ്വർണം പൊതിഞ്ഞ ഭീമൻ മോമൊ   പ്രദർശിപ്പിക്കുകയാണ് മുംബൈയിലെ മെസ്സി അദ്ദ  കഫേ.

ചോക്ലേറ്റ് ബിരിയാണി, കെച്ചപ്പ് ചേർത്ത് തണ്ണിമത്തൻ, ഐസ്ക്രീം ദോശ, ഐസ്ക്രീം വടാപാവ് അങ്ങനെ ഒട്ടും ചേർച്ചയില്ലാത്ത രണ്ടു രുചികൾ ഒന്നാകുന്ന ദൃശ്യങ്ങളാണ് നാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇപ്പോഴിതാ അതിലും വിചിത്രമായി ഒരു ഭീമൻ മോമോ.

രണ്ടു കിലോ ഭാരമുള്ള ഉള്ളിൽ പച്ചക്കറിയും ചീസും നിറച്ച്  24 ക്യാരറ്റ് സ്വർണം പൂശിയാണ് വിതരണം ചെയ്യുന്നത്.

ഭക്ഷ്യയോഗ്യമാണ് ഈ സ്വർണം.

whatafoodiegirl  എന്ന ഫുഡ് ബ്ലോഗറാണ് ഈ മോമൊ പരിചയപ്പെടുത്തിയത്.

സ്റ്റീൽ പാത്രത്തിൽ വച്ചിരിക്കുന്ന മോമൊയുടെ മുകളിൽ ക്യാരറ്റ് കഷണങ്ങളും ചോക്ലേറ്റ് നിറച്ച രണ്ട് മോമോയും ചട്നിയും മിൻറ്റ്  ചട്നിയും വച്ചിട്ടുണ്ട് 1299 രൂപയാണ് ഇതിൻറെ വില.

Story highlight  : Gold plated momo goes viral in social media.