കൊല്ലം : കൊട്ടാരക്കര നെല്ലികുന്നത്തെ വെള്ളക്കെട്ടില്‍ വീണ് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി.
മൈസൂര്‍ സ്വദേശികളായ വിജയന് – ചിങ്കു എന്നിവരുടെ മകന് രാഹുലിന്റെ (3) മൃതദേഹമാണ് കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രിയിലാണ് മൈസൂരില്‍ നിന്നും എത്തിയ നടോടി സംഘത്തില്‍പ്പെട്ട മൂന്ന് വയസ്സുകാരനായ രാഹുലിനെ കാണാതായത്.
മൂന്ന് കടതിണ്ണകളിലായാണ് മൈസൂരില്‍ നിന്നും എത്തിയ നടോടി സംഘം പാർത്തിരുന്നത്.ശേഷം ഇവര്‍ തമ്മില്‍ വഴക്കുണ്ടാകുകയായിരുന്നു.ഇതിനു പിന്നാലെയാണ് രാഹുലിനെ കാണാതായത്.
രാഹുല്‍ തൊടിന്റെ സമീപത്തേക്ക് നടന്ന് പോകുന്നതിന്റെ സിസിറ്റിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.എന്നാൽ കുട്ടിയെ കണ്ടെത്തുന്നതിനായി പൊലീസും ഫയര്‍ഫോഴ്സും തോട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് ഇന്ന് രാവിലെ ഓടനാവട്ടം കട്ടിയില്‍ ഭാഗത്തെ തോട്ടില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കുട്ടി കാല് വഴുതി തോട്ടില്‍ വീണ് അപകടത്തിൽപെട്ടതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കുട്ടിയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
Story highlight : Body of a missing 3 year old boy was found in Kottarakkara.