
സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.എന്നാല് ഒരു ജില്ലയിലും റെഡ്, ഓറഞ്ച്, യെല്ലോ മുന്നറിയിപ്പുകള് പ്രഖ്യാപിച്ചിട്ടില്ല.
ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
സംസ്ഥാനത്ത് ദുരന്ത നിവാരണത്തിനുള്ള എല്ലാ സംവിധാനങ്ങളും എല്ലായിപ്പോഴും പ്രവര്ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
കേരളത്തിൽ മണിമല, കല്ലട, അച്ഛന് കോവില്, കരമന, നെയ്യാര് എന്നി അഞ്ച് നദികള്ക്ക് ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചിച്ചു.
നദികളിലെ ജലനിരപ്പ് തഴുന്നതായി ജല വിഭവ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കിഴക്കന് കാറ്റിന്റെ സാന്നിധ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തില് ബുധനാഴ്ച മുതല് മൂന്ന്-നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
വ്യാഴാഴ്ച 6 ജില്ലകളിലും വെള്ളിയാഴ്ച 10 ജില്ലകളിലും യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉരുള്പൊട്ടാൻ സാധ്യതയുള്ള സ്ഥലങ്ങളില് താമസിക്കുന്നവർ ക്യാംപുകളിലേക്ക് മാറണമെന്ന് അധികൃതര് നിര്ദേശം നല്കിയിട്ടുണ്ട്.
കേരള കര്ണാടക ലക്ഷദ്വീപ് തീരങ്ങളില് ഉയര്ന്ന തിരമാലയ്ക്കും വേഗതയേറിയ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യ ബന്ധനത്തിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Story highlight : Chance of heavy rain in the state today,Orange alert in five rivers.