സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2056 പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്.
റെഗുലര്‍ 2000 ഒഴിവും ബാക്‌ലോഗായി 56 ഒഴിവുമാണുള്ളത്.
യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.
അവർ അഭിമുഖത്തിന് എത്തുന്ന സമയത്ത് ബിരുദം പസായ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും.
പ്രായപരിധി : 21 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
01.04.2021 തീയതിയുടെ അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുന്നത്. ഉദ്യോഗാർത്ഥികൾ 02.04.1991നും 01.04.2000നും ഇടയില്‍ ജനിച്ചവരായിരിക്കണം.
ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും എസ്.സി. എസ്.ടി. വിഭാഗത്തിന് അഞ്ചുവര്‍ഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവര്‍ഷവും വയസ്സിൽ ഇളവ് ലഭിക്കുന്നതാണ്.
ശമ്പളം : 36,000 – 63,840/- രൂപ
അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ തസ്തികയിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ
www.sbi.co.in എന്ന വെബ്സൈറ്റ് വഴി ഒക്ടോബർ 25 മുൻപ് അപേക്ഷ സമർപ്പിക്കുക. അപേക്ഷ ഫീസ് 750 രൂപയാണ്. എസ്.സി./എസ്.ടി.,ഭിന്നശേഷിക്കാർക്ക് അപേക്ഷാ ഫീസ് നൽകേണ്ടതില്ല.
അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.
Story highlight : job vacancy at STATE BANK OF INDIA.