ദുരൂഹതകൾ നിറഞ്ഞ ഈ ലോകത്തിലെ ഒരു നിഗൂഢമായ സ്ഥലത്തിൻറെ സവിശേഷതകൾ.
മരിച്ചവരുടെ നഗരം എന്നാണ് റഷ്യയിലെ നോർത്ത് ഒസ്സെഷ്യയയിലെ ദർഗാവിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം അറിയപ്പെടുന്നത്.
പേടി കാരണം ഈ സ്ഥലത്തേക്ക് ആരും പോകാറില്ല അതുകൊണ്ടുതന്നെ പ്രദേശം വിജനമാണ്.
പ്രദേശവാസികൾ അവരുടെ കുടുംബാംഗങ്ങളുടെ മൃതദേഹം ഇവിടെ അടക്കം ചെയ്യാറുണ്ട് ഉയർന്ന പർവ്വതങ്ങൾക്കിടയിൽ മറഞ്ഞിരിക്കുന്ന ഗ്രാമത്തിൽ 99 ഓളം നിലവറകൾ സ്ഥിതിചെയ്യുന്നുണ്ട്.
പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന ഇവിടത്തെ ചില വീടുകൾക്ക് നാല് നില ഉണ്ട്.അവിടെ സ്ഥിതി ചെയ്യുന്ന എല്ലാ കെട്ടിടങ്ങളും ഒരു കുടുംബത്തിലെതാണെന്നും അടക്കം ചെയ്ത എല്ലാ മൃതശരീരങ്ങളും കുടുംബത്തിൽപ്പെട്ടവരാണെന്നും പറയപ്പെടുന്നു.
ഈ സ്ഥലത്തെക്കുറിച്ച് അവിടുത്തെ നാട്ടുകാർക്ക് ഇടയിൽ പല വിശ്വാസങ്ങളുമുണ്ട് അവിടെ സന്ദർശിക്കാനെത്തുന്നവർ ഒരിക്കലും മടങ്ങി വരില്ല എന്നാണ് വിശ്വസിക്കുന്നത്.പക്ഷേ ഈ സ്ഥലത്തിൻറെ രഹസ്യം അറിയാൻ ചില വിനോദ സഞ്ചാരികളും എത്താറുണ്ട്.
ഇടുങ്ങിയ വഴികളിലൂടെ ഈ സ്ഥലത്തെത്താൻ ഏകദേശം മൂന്ന് മണിക്കൂർ എടുക്കും.
കാലാവസ്ഥയും മോശമായതിനാൽ ഈ സ്ഥലത്ത് എത്തുക വളരെ കഷ്ടം തന്നെയാണ്.
ഇവിടുത്തെ ശവകുടീരങ്ങൾക്ക് സമീപം ബോട്ടുകൾ കണ്ടെത്തിയിട്ടുണ്ട് എന്നാണ് ചില പുരാവസ്തു ഗവേഷകർ അഭിപ്രായപ്പെടുന്നത്.
സ്വർഗ്ഗത്തിലെത്താൻ ആത്മാവ് നദി മുറിച്ചു കടക്കണം എന്നും അതിനാൽ മൃതശരീരങ്ങൾ ബോട്ടിൽ സൂക്ഷിക്കുകയാണ് എന്നുമാണ് അവിടുത്തെ നാട്ടുകാർ വിശ്വസിക്കുന്നത്.
മൃതശരീരങ്ങൾ അടക്കം ചെയ്ത ശേഷം കിണറിലേക്ക് നാണയങ്ങൾ എറിയാറുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.എറിയുന്ന നാണയങ്ങൾ അടിയിലെ കല്ലുമായി മുട്ടിയാൽ ആത്മാവ് സ്വർഗത്തിൽ എത്തി എന്നാണ് വിശ്വസിക്കുന്നത്.
Story highlight : Story of a Mysterious place.