ബിഎംഡബ്ല്യു മോട്ടഴ്സിന്റെ ആഡംബര മാക്സ് സ്കൂട്ടറായ സി400 ജിടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.
9.95 ലക്ഷം രുപയാണ് ഈ സ്കൂട്ടറിന്റെ എക്സ് ഷോറൂം വില.
ട്വിൻ എൽ.ഇ.ഡി ഹെഡ് ലാംബ്, കീലെസ് എൻട്രി, ഫുൾ കളർ ടിഎഫ്ടി ഡിസ്പ്ലേ,സിംഗിൾ സിലിണ്ടർ എൻജിൻ, ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കണ്ട്രോൾ, തുടങ്ങി ഒട്ടനവധി പ്രത്യേകതകളും വണ്ടിയിൽ ഉണ്ട്.
35 ബിഎച്ച്പി കരുത്തും 35 എൻഎം ടോർക്കും നൽകുന്ന 350 സിസി എൻജിനാണ് വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.ഇതോടൊപ്പംതന്നെ സിംഗിൾ സിലിണ്ടർ എൻജിൻ മികച്ച ഇന്ധനക്ഷമത നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു.
ആദ്യത്തെ 100 കിലോമീറ്റർ വേഗത കയറുവാൻ വെറും 9.5 സെക്കൻഡുകൾ മാത്രമേ ഈ വാഹനത്തിന് വേണ്ടു.
സസ്പെൻഷൻ സംവിധാനത്തിൽ 3 ടെലിസ്കോപ്പിക് ബോർഡുകളും ഇരട്ട ഷോക്കബ്സറുകളും ഈ വണ്ടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത് വാഹനത്തിന് മികച്ച റൈഡിങ് ബാലൻസ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
വാഹനത്തിനു മുന്നിൽ 15 ഇഞ്ച് ടയറും വാഹനത്തിനു പിന്നിൽ 14 ഇഞ്ച് ടയറുകളുമുണ്ട്.
C400 GT പ്രീമിയം ആക്സിസ് സ്കൂട്ടർ ഇതിനോടകംതന്നെ വിപണിയിലെത്തിയ രാജ്യങ്ങളിൽ വൻവിജയമാണ് ഉണ്ടാക്കിയിട്ടുള്ളത്.
ആദ്യത്തെ മൂന്ന് വർഷത്തേക്ക് പരിധികളില്ലാത്ത കിലോമീറ്റർ വാറണ്ടിയും കമ്പനി വാഗ്ദാനം നൽകുന്നു.
C 400 ജി ടി മോഡലിനായുള്ള ബുക്കിംഗ് ഇന്ത്യയിലുടനീളം ഉള്ള ബിഎംഡബ്ല്യു മോട്ടേഴ്സ് ഡീലർഷിപ്പുകൾ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണ് റിപ്പോർട്ട്.
News highlight : Bmw launch its new bike C400 GT