ചൈനയിൽ ഖുറാൻ ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി ആപ്പിൾ

നിവ ലേഖകൻ

Quran app banned apple
Quran app banned apple

ലോകമെമ്പാടും ലഭ്യമാകുന്ന ഖുർആൻ മജീദ്, ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്ന് ചൈനീസ് അധികൃതരുടെ അഭ്യർത്ഥന മാനിച്ച് നീക്കം ചെയ്തതായി ആപ്പിൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here


നിയമവിരുദ്ധമായി മതഗ്രന്ഥങ്ങൾ അപഗ്രഥിക്കുന്നു എന്ന കാരണത്താലാണ് നിരോധന ത്തിലേക്ക് എത്തിയതെന്ന് ചൈനീസ് അധികൃതർ വെളിപ്പെടുത്തിയതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ചൈനീസ് സർക്കാരിൻറെ ഭാഗത്തുനിന്നുള്ള ഔദ്യോഗികമായ വിശദീകരണം ഈ വിഷയത്തിൽ ഇതുവരെ എത്തിയിട്ടില്ല.

ആഗോളതലത്തിൽ ആപ്പിളിന്റെ ആപ്പുകളെ സെൻസർ ചെയ്യുന്ന ആപ്പിൾ സെൻസർഷിപ്പ് എന്ന വെബ്സൈറ്റാണ് ആദ്യം നിരോധനം ശ്രദ്ധയിൽപ്പെടുത്തിയത്.


ആപ്പിന്റെ നിർമാതാക്കളായ PDMS , ചൈനീസ് അധികൃതരിൽ നിന്ന് അധിക ഡോക്കുമെന്റെഷൻ ആവശ്യപ്പെട്ടതിനാൽ ഖുർആൻ മജീദ് എന്ന ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്യുന്നു എന്നാണ് ആപ്പിൾ പറഞ്ഞതെന്ന് വിശദമാക്കുന്നു.

നിലവിൽ ഒരു ദശലക്ഷത്തിലധികം ഉപഭോക്താക്കൾ ആണ് ഖുർആൻ മജീദ് ആപ്പിന് ചൈനയിൽ ഉള്ളതെന്ന് കമ്പനി അറിയിച്ചു.

ചൈനയുടെ സിൻജിയാങ്ങിലെ ആക്രമണത്തിൽ മുസ്ലിംമത വിഭാഗത്തിനെതിരെ മനുഷ്യാവകാശലംഘനങ്ങൾ നടന്നതായി ഈ വർഷം ആദ്യം ബി.ബി.സി റിപ്പോർട്ട് ചെയ്തിരുന്നു.

പ്രാദേശിക നിയമങ്ങളോട് തങ്ങൾക്ക് യാതൊരു വിധത്തിലുള്ള എതിർപ്പും ഇല്ലെന്നും അവ പാലിക്കപ്പെടാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും എന്നിരുന്നാലും ചൈനയിൽ ആപ്പിൾ എന്ത് തരത്തിലുള്ള നിയമലംഘനമാണെന്ന് നടത്തിയതെന്ന് വ്യക്തമല്ലെന്നും ആപ്പിൾ വക്താവ് പറഞ്ഞു.

കഴിഞ്ഞവർഷം റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവാൽനി തയ്യാറാക്കിയ വോട്ടിംഗ് ആപ്പ് ഗൂഗിളിൽ നിന്നും ആപ്പിൽ നിന്നും നീക്കം ചെയ്തത് വലിയ വാർത്തയായിരുന്നു.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ കാരണമായിരുന്നു ഈ നടപടി.

ആപ്പിളിന്റെ ഏറ്റവും വലിയ വിപണികളിൽ ഒന്നായ രാജ്യമാണ് ചൈന. വിതരണശൃംഖല ചൈനീസ് നിർമ്മാണത്തെ വളരെയധികം ആശ്രയിക്കുന്നു.


അമേരിക്കൻ രാഷ്ട്രീയ നേതാക്കൾക്കെതിരെ കടുത്ത വിമർശനമായി വന്നപ്പോഴും ചൈനീസ് രാഷ്ട്രീയ നേതാക്കൾക്കെതിരെ ഇന്നേവരെ ആപ്പിൾ ഒന്നും പറഞ്ഞിട്ടില്ല.


2017 ൽ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് 7 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ ആപ്പിൾ വിമർശിച്ചിരുന്നു.

News highlights : Quran app banned in china

Related Posts
ആർ. ബിന്ദുവിന് പിന്തുണയുമായി മന്ത്രി വി. ശിവൻകുട്ടി; കുറ്റക്കാർക്കെതിരെ നടപടിയെന്ന് സി.പി.ഐ.എം
Dalit woman issue

മോഷണക്കുറ്റം ആരോപിക്കപ്പെട്ട ദളിത് യുവതി ആർ. ബിന്ദുവിന് പിന്തുണയുമായി മന്ത്രി വി. ശിവൻകുട്ടി Read more

ഷഹബാസ് വധക്കേസ്: വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞതിൽ ഹൈക്കോടതിയുടെ വിമർശനം
Shahabas murder case

താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞതിനെ ഹൈക്കോടതി വിമർശിച്ചു. പരീക്ഷാഫലം Read more

രണ്ടാം പിണറായി സര്ക്കാര് അഞ്ചാം വര്ഷത്തിലേക്ക്: തുടര്ഭരണം ലക്ഷ്യമിട്ട് എല്ഡിഎഫ്
Kerala government achievements

രണ്ടാം പിണറായി സര്ക്കാര് അഞ്ചാം വര്ഷത്തിലേക്ക് കടക്കുകയാണ്. തുടര്ഭരണം നേടാനുള്ള തയ്യാറെടുപ്പിലാണ് എല്ഡിഎഫ് Read more

സഭാ തർക്കത്തിൽ നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ
church dispute

ഓറിയന്റൽ സഭകൾ ചർച്ചയ്ക്ക് വാതിൽ തുറന്നതിനെ ഓർത്തഡോക്സ് സഭ സ്വാഗതം ചെയ്തു. എന്നാൽ Read more

കൂരിയാട് അപകടം: അശാസ്ത്രീയ നിർമ്മാണമാണ് കാരണമെന്ന് വി.ടി. ബൽറാം
Kooriyad road accident

കൂരിയാട് റോഡപകടം അശാസ്ത്രീയ നിർമ്മാണം മൂലമെന്ന് വി.ടി. ബൽറാം. മലപ്പുറം ജില്ലാ കളക്ടർ Read more

പൊലീസ് വിട്ടയച്ച ആളെ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതയെന്ന് കുടുംബം
Suresh death Pathanamthitta

പത്തനംതിട്ടയിൽ പൊലീസ് വിട്ടയച്ചയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. Read more

കൂരിയാട് ദേശീയപാത അപകടം; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് കുഞ്ഞാലിക്കുട്ടി
Kooriad NH 66 collapse

കൂരിയാട് ദേശീയപാത 66 ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. Read more

സംസ്ഥാന സര്ക്കാരിന് നാലാം വാര്ഷികം; കേക്ക് മുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
Kerala government anniversary

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികം മുഖ്യമന്ത്രി പിണറായി വിജയൻ കേക്ക് മുറിച്ച് ആഘോഷിച്ചു. Read more

ആർ. ബിന്ദുവിനെതിരായ കേസിൽ കർശന നടപടിയെന്ന് എം.വി. ഗോവിന്ദൻ
Fake theft case

ദളിത് യുവതി ആർ. ബിന്ദുവിനെതിരായ കേസിൽ തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സി.പി.ഐ.എം Read more

നവകേരളം ലക്ഷ്യമിട്ട് കേരളം; മുഖ്യമന്ത്രിയുടെ ലേഖനം
Kerala development

രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ദേശാഭിമാനിയിൽ ലേഖനം Read more