കോട്ടയത്തിനടുത്ത് കൂട്ടിക്കലിൽ ഉരുൾപൊട്ടൽ; 3 മരണം 10 പേരെ കാണാതായി

നിവ ലേഖകൻ

heavy rain kottayam
heavy rain kottayam

കോട്ടയം ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്ത് ഉരുൾ പൊട്ടി.
10 പേരെ കാണാതായി, കാണാതായവരിൽ ആറുപേർ ഒരു വീട്ടിലെ അംഗങ്ങളാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവസ്ഥലത്തുനിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു എന്ന് എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.

ശക്തമായ മഴയിലും മണ്ണിടിച്ചിലും മൂലം രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരുവാൻ പോലും സാധിക്കാത്ത സ്ഥിതിയിലേക്ക് അന്തരീക്ഷം മാറികൊണ്ടിരിക്കുകയാണെന്നും വലിയതോതിൽ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നും മൂന്നു വീടുകൾ ഒലിച്ചുപോയെന്നതിനുപുറമേ പ്രദേശത്തെ കടയും ഒലിച്ചു പോയിട്ടുണ്ടെന്നും ആണ് ആണ് എംഎൽഎ പറയുന്നത്.

സമീപകാലത്തെങ്ങും ഇവിടെ ഉണ്ടായിട്ടില്ലാത്ത വെള്ളപ്പൊക്കമാണ് ഇപ്പോൾ ഉണ്ടാകുന്നതെന്ന് കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് സജിമോൻ പറഞ്ഞു.

പ്രദേശത്തെ പ്രധാനപ്പെട്ട കവലകൾ ആയ കൂട്ടിക്കൽ ,ഏന്തയാർ, കൂട്ടകയം കവലകളിലും, കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്.ഈ പ്രദേശങ്ങളിലെ റോഡ് ഗതാഗതം പൂർണമായും സ്തംഭിച്ചു.

വീടിൻറെ ടെറസിനു മുകളിൽ ആയി കയറി നിൽക്കുന്ന ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളാണ് ഇപ്പോൾ അവിടെ നടന്നുകൊണ്ടിരിക്കുന്നത്.

  ശബരിമലയിൽ രാഷ്ട്രപതി ദ്രൗപതി മുർമു ദർശനം നടത്തും

രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വ്യോമസേനയുടെ സഹായം അഭ്യർത്ഥിക്കുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞതായി വ്യവസായ വകുപ്പ് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.

ഈരാറ്റുപേട്ട മുണ്ടക്കയം കൂട്ടിക്കൽ ഭാഗത്ത് മന്ത്രി ഉടനെ എത്തിച്ചേരും എന്ന് അറിയിച്ചിട്ടുണ്ട്.


പൂഞ്ഞാർ ബസ് സ്റ്റോപ്പ് പൂർണമായും വെള്ളത്തിനടിയിലായി.


വർഷങ്ങൾ പഴക്കമുള്ള ഏന്തയാറും മുക്കുളവും തമ്മിൽ ബന്ധിപ്പിക്കുന്നപാലം തകർന്നതായും വിവരം ലഭിച്ചു

News highlights : Heavy rain in kottayam

Related Posts
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപകമാകുന്നു; ഇന്നലെ മാത്രം 4 പേർക്ക് രോഗം സ്ഥിരീകരിച്ചു
Amebic Encephalitis Kerala

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപകമാവുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ മാത്രം നാല് Read more

കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം; ബിന്ദുവിൻ്റെ മകന് ദേവസ്വം ബോർഡിൽ ജോലി
Kottayam Medical College

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിൻ്റെ മകൻ നവനീതിന് തിരുവിതാംകൂർ Read more

  ദുൽഖർ സൽമാന്റെ വാഹനം വിട്ടു കിട്ടുന്നതിനുള്ള അപേക്ഷയിൽ കസ്റ്റംസ് പരിശോധന ശക്തമാക്കി
ആഡംബര കാർ തർക്കം: മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച പിതാവ് അറസ്റ്റിൽ
Luxury Car Dispute

തിരുവനന്തപുരം വഞ്ചിയൂരിൽ ആഡംബര കാറിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച Read more

കള്ള് ഷാപ്പിൽ വിദേശ മദ്യം തടഞ്ഞതിന് ജീവനക്കാരൻ കൊല്ലപ്പെട്ടു; പ്രതി അറസ്റ്റിൽ
toddy shop murder

പാലക്കാട് കള്ള് ഷാപ്പിൽ വിദേശ മദ്യം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ജീവനക്കാരനെ മർദ്ദിച്ച് Read more

സംസ്ഥാനത്ത് 8 ജില്ലകളിൽ യെല്ലോ അലേർട്ട്; ഒക്ടോബർ 16 വരെ മഴ തുടരും
Kerala monsoon rainfall

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഒക്ടോബർ Read more

നവകേരളത്തിന് പ്രവാസികളുടെ പങ്ക് വലുതെന്ന് ജോൺ ബ്രിട്ടാസ് എം.പി
Nava Keralam expats

ബഹ്റൈൻ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം സംഘടിപ്പിച്ച പ്രൊഫഷണൽ മീറ്റ് ജോൺ ബ്രിട്ടാസ് എംപി Read more

ശബരിമല റോപ്പ് വേ പദ്ധതി: കേന്ദ്ര സംഘം സ്ഥലപരിശോധന നടത്തി
Sabarimala ropeway project

ശബരിമല റോപ്പ് വേ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സംഘം സന്നിധാനം, മരക്കൂട്ടം, പമ്പ Read more

NHIDCL-ൽ ഡെപ്യൂട്ടി മാനേജർ നിയമനം: നവംബർ 3 വരെ അപേക്ഷിക്കാം
NHIDCL Recruitment

നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (NHIDCL) ഡെപ്യൂട്ടി മാനേജർ Read more

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 6 ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala monsoon rainfall

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 5 Read more