
ഫുഡ് ഡെലിവറി ജനങ്ങൾക്കിടയിൽ വളരെയേറെ സ്ഥാനംപിടിച്ച ഒരു തൊഴിൽ മേഖലയാണ്.
സമയ ക്രമീകരണങ്ങൾക്ക് അതീതമായി ഏതു കാലാവസ്ഥയിലും ഇഷ്ടഭക്ഷണം കൈകളിലേക്ക് എത്തിക്കുന്ന ഫുഡ് ഡെലിവറി ബോയ്കളെയും ഒട്ടുമിക്ക ജനങ്ങളും സ്നേഹത്തോടെ കാണുന്നു.
മെട്രോ സിറ്റി എന്നോ ഗ്രാമങ്ങൾ എന്നോ വ്യത്യാസമില്ലാതെ രാജ്യത്തെമ്പാടും ഫുഡ് ഡെലിവറി ബോയ് കളുടെ സാന്നിധ്യം നമുക്ക് കാണുവാൻ കഴിയും. 
ഈ തൊഴിൽ മേഖലയിലേക്ക് കടന്നുവരുന്നവരുടെ എണ്ണം ചെറുതല്ല. വിദ്യാഭ്യാസത്തോടൊപ്പം പാർട്ട് ടൈം ആയി വരുന്നവർ ഒരുപാടാണ്. ലിംഗ പ്രായ ഭേദമന്യേ എല്ലാവരെയും ഈ തൊഴിൽമേഖലയിൽ നമുക്ക് കാണുവാൻ കഴിയും.
ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു യുവാവിൻറെ പോസ്റ്റ് വൈറലായിരിക്കുകയാണ്.
വിശന്ന് ഇരുന്നപ്പോൾ തൊട്ടടുത്ത ഒരു ഹോട്ടലിൽ നിന്നും സോമാറ്റോ വഴി ഷവർമ ഓർഡർ ചെയ്തു ഡെലിവറി ബോയ്ക്കായി കാത്തു നിൽക്കുകയായിരുന്നു അദ്ദേഹം.
സമയം ഒരുപാട് കഴിഞ്ഞതിനു ശേഷവും ഡെലിവറി ബോയെ കാണുവാൻ കഴിയാതെ വന്നപ്പോൾ ,മാപ്പിൽ നോക്കി.കുറച്ചധികം നേരം ആയി ആയി ഡെലിവറി ബോയിയുടെ വണ്ടി ഒരു സ്ഥലത്ത് തന്നെ നിർത്തിയിട്ടിരിക്കുകയാണ്.
എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയാതെ നിൽക്കുന്ന സമയത്ത് ഒരു കോൾ വരുന്നു അത് ഡെലിവറി ബോയ് ആയിരുന്നു. 
താൻ വീടിനടുത്ത് എത്തി എന്നു പറഞ്ഞ് കോൾ കട്ട് ചെയ്തു. പുറത്തിറങ്ങി ചെന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച യുവാവിനെ അത്ഭുതപ്പെടുത്തിവേറെ ഒരാളുടെ ബൈക്കിന് പിറകിലിരുന്ന് ആയിരുന്നു ഡെലിവറി ബോയ് വന്നിരുന്നത്.
ആ സുഹൃത്ത് പറയുകയുണ്ടായി വരുന്ന വഴി ഒരു ആക്സിഡൻറ് സംഭവിക്കുകയും, എന്നിട്ടും ഹോസ്പിറ്റലിൽ പോകുവാൻ കൂട്ടാക്കാതെ ഈ ഫുഡ് ഡെലിവറി ചെയ്തിട്ട് മാത്രമേ പോകുവാൻ സാധിക്കു എന്ന് വാശിപിടിച് തന്റെ ബൈക്കിനു പുറകിൽ കയറിയതാണ് ഇദ്ദേഹം.
കാലിന് സാരമായി പരിക്കുണ്ടായിട്ടും ഡെലിവറി ബോയ് തൻറെ തൊഴിലിനോട് കാണിച്ച ആത്മാർത്ഥത അത്ഭുതപ്പെടുത്തുന്നതാണ്.
ഈ വിവരം പങ്കുവെച്ച കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നു
News highlight : Responsibility towards job by a food delivery boy
					
    
    
    
    
    
    
    
    
    
    









