മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് ലഖിമ്പുർ ഖേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിയ ആശിഷിന്റെ മുഖം മറച്ചിരുന്നു.
ഡിഐജി ഉപേന്ദ്ര അഗർവാളിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.
കൊലപാതകം, ഗൂഢാലോചന, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് എന്നതിനാൽ അറസ്റ്റ് ഉറപ്പാണ്.
ആശിഷിന്റെ അറസ്റ്റോടെ ലഖിംപൂർ സംഭവത്തിൽ ഉയർന്ന പ്രതിഷേധങ്ങൾ തണുക്കുമെന്നാണ് യുപി സർക്കാരിന്റെ വിലയിരുത്തൽ.
ഏതൊരു കൊലപാതക കേസിലെ പ്രതിയെയും പോലെ തന്നെ ആശിഷിനെ പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടി യുപി പോലീസിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
അതേസമയം അജയ് മിശ്രയെ പുറത്താക്കണമെന്ന മരിച്ച കർഷകരുടെ കുടുംബങ്ങളുടെയും കർഷകസംഘടനകളുടെയും ആവശ്യത്തിൽ കേന്ദ്ര സർക്കാരിന്റെയും ബിജെപി ദേശീയ നേതൃത്വത്തിന്റെയും മൗനം തുടരുകയാണ്.
Story highlight : “Minister’s son attends interrogation”; Arrived at the back door.