ടി-20 ലോകകപ്പ് ; 70 ശതമാനം കാണികൾക്ക് പ്രവേശനം അനുവദിക്കും.

Anjana

ടി-20 ലോകകപ്പ് കാണികൾക്ക് പ്രവേശനം അനുവദിക്കും.
ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ഒക്ടോബർ 17ന് തുടക്കം കുറിക്കും.സൂപ്പർ 12 മത്സരങ്ങൾ ഒക്ടോബർ 23 മുതലാണ് ആരംഭിക്കുക.ഇന്ത്യ-പാകിസ്താൻ മത്സരം ഒക്ടോബർ 24ന് നടക്കും.

ടി-20 ലോകകപ്പ് സ്റ്റേഡിയങ്ങളിൽ 70 ശതമാനം കാണികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ഐസിസി അറിയിച്ചു.

എന്നാൽ,ഒമാനിൽ ഒക്ടോബർ മൂന്നിനുണ്ടായ ചുഴലിക്കാറ്റിനെ തുടർന്ന് വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരിക്കുകയാണ്. ആയതിനാൽ ഒമാനിലെ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിൽ പിന്നീട് തീരുമാനമെടുക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

“പ്രദേശത്ത് അരങ്ങേറുന്ന ഏറ്റവും വലിയ കായിക പരിപാടിയാണ് ടി-20 ലോകകപ്പ്.

കൊവിഡിനു ശേഷമുള്ള ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമെൻ്റ് കൂടിയാണിത്.


പരമാവധി 70 ശതമാനം കാണികളെ സ്റ്റേഡിയങ്ങളിൽ പ്രവേശിപ്പിക്കും.

കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാനായി അബുദാബി സ്റ്റേഡിയം പുതിയ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്.”- ഐസിസി വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു.

ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ഒക്ടോബർ 17ന് തുടക്കം കുറിക്കും.

സൂപ്പർ 12 മത്സരങ്ങൾ ഒക്ടോബർ 23 മുതലാണ് ആരംഭിക്കുക.ഇന്ത്യ-പാകിസ്താൻ മത്സരം ഒക്ടോബർ 24ന് നടക്കും.ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നവംബർ 8ന് സമാപിക്കും.നവംബർ 10, 11 തീയതികളിൽ സെമിഫൈനൽ മത്സരങ്ങളും നവംബർ 14ന് ഫൈനലും അരങ്ങേരും.

Story highlight : The T20 World Cup stadiums will accommodate 70% of the fans.