ബെംഗളൂരുവില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു; തലനാരിഴയ്ക്ക് അപകടം ഒഴിവായി.

Anjana

ബെംഗളൂരുവില്‍ മൂന്ന്നില കെട്ടിടം തകര്‍ന്നുവീണു
ബെംഗളൂരുവില്‍ മൂന്ന്നില കെട്ടിടം തകര്‍ന്നുവീണു

ബെംഗളുരുവില്‍ വിന്‍സണ്‍ ഗാര്‍ഡനിലെ ആള്‍ത്തിരക്കേറിയ തെരുവിൽ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു. കെട്ടിടത്തിലെ താമസക്കാരായ അമ്പതോളം പേര്‍ തലനാരിഴക്ക് രക്ഷപെട്ടതോടെ വൻ അപകടം ഒഴിവായി.

ബെംഗളൂരുവിലെ മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾക്കായെത്തിയ തൊഴിലാളികളായിരുന്നു കെട്ടിടത്തിലെ തമാസക്കാർ. കഴിഞ്ഞ ദിവസങ്ങളില്‍ കെട്ടിടത്തിൽ അനുഭവപ്പെട്ട വലിയ കുലുക്കം തൊഴിലാളികള്‍ കരാറുകാരനെ അറിയിച്ചിരുന്നുവെങ്കിലും തൊഴിലാളികളെ ഇവിടെ നിന്നും മാറ്റി പാർപ്പിക്കാൻ കരാറുകാരന്‍ തയ്യാറായിരുന്നില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തുടർന്ന് ഇന്നലെ വൈകിട്ടോടെ തൊഴിലാളികള്‍ തന്നെ മുൻകൈയെടുത്ത് സ്ഥലത്ത് നിന്നും ഒഴിഞ്ഞ് മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറുകയുമായിരുന്നു. ഇതോടെ വൻ അപകടമാണ് ഒഴിവായത്.

മൂന്ന് നില കെട്ടിടത്തിന്റെ തകർച്ച സമീപത്തെ കെട്ടിടങ്ങളിലും വലിയ വിള്ളല്‍ സൃഷ്ടിക്കാൻ ഇടയായിട്ടുണ്ട്‌. കെട്ടിടത്തോട് ചേർന്ന് ഉണ്ടായിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

Story highlight :  Building collapsed in Bengaluru.