Headlines

Information Technology, World

ഇന്ന് ഗൂഗിളിന് 23ാം പിറന്നാൾ.

Google birthday celebration

എന്ത് സംശയം വന്നാലും ഗൂഗിൾ ഗുരുവിനോട് ചോദിക്കുന്നവരാണ് നമ്മൾ.ഗൂഗിൾ എന്നത് നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ന് ഗൂഗിളിന് 23ാം പിറന്നാൾ ദിനമാണ്.വിവരസാങ്കേതിക വിദ്യ രംഗത്ത് ഗൂഗിൾ കൊണ്ടുവന്ന മാറ്റങ്ങൾ വളരെ വലുതാണ്.ഇന്ന് തന്റെ 23ാം പിറന്നാൾ സ്വന്തമായി ആഘോഷിക്കുകയാണ് ഗൂഗിൾ .ഇന്ന് ഗൂഗിളിൽ കയറിയവർക്കെല്ലാം അത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവും.

പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഗൂഗിൾ അവതരിപ്പിച്ച ഡൂഡിലും വളരെ വ്യത്യസ്തമാണ്. ഒരു കേക്കിന് സമീപം ഗൂഗിൾ എന്നെഴുതി ഇരുപത്തി മൂന്നാം വയസ്സും സൂചിപ്പിച്ചുകൊണ്ടാണ് ഗൂഗിളിന്റെ ഡൂഡിൽ.നിരവധി സെർച്ച് എഞ്ചിനുകളിലൂടെ ഓരോ ദിവസവും ഇരുപത് കോടിയിൽപ്പരം അന്വേഷണങ്ങളാണ് ഗൂഗിളിൽ എത്തുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച സെർച്ച് എൻജിനായി ഗൂഗിൾ മാറിക്കഴിഞ്ഞു.

ഗൂഗിളിന്റെ വളർച്ചയ്ക്ക് പിന്നിൽ  ലാറി പേജ്, സെര്‍ജി ബ്രിന്ന് എന്നീ യുവാക്കളാണ്.പിഎച്ച്ഡി വിദ്യാർത്ഥികളായ ഇരുവരും ഗവേഷണ വിഷയമെന്ന നിലയ്ക്ക് 1996 ജനുവരിയിൽ ഗൂഗിളിനു തുടക്കമിടുകയായിരുന്നു.

നീണ്ട ശ്രമത്തിനൊടുവിൽ 1997 സെപ്റ്റംബർ 15ന് ഗൂഗിൾ എന്ന ഡൊമെയിൻ നാമം രജിസ്റ്റർ ചെയ്യുകയും 1998 ൽ ഇവർ ഗൂഗിളിന് രൂപം നൽകുകയും ചെയ്തു.

തുടക്കത്തിൽ വെബ് സെർച്ച് എൻജിൻ മാത്രമായാണ്  ഗൂഗിളിൽ അവതരിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചിത്രങ്ങൾ, വീഡിയോ, വാർത്തകൾ, ഓൺലൈൻ ബിസിനസ്സുകൾ തുടങ്ങി ഗൂഗിളിൽ ലഭ്യമാകത്തതായി ഒന്നും തന്നെയില്ല.

Story highlight : Today is Google’s 23rd birthday.

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ലെബനനിലെ പേജർ സ്ഫോടനം: ഇസ്രയേലിന്റെ രഹസ്യ സൈബർ യൂണിറ്റ് 8200-ന്റെ പങ്ക് സംശയിക്കപ്പെടുന്നു
അമേരിക്കയിലും കാനഡയിലും ദൃശ്യമായ നോർത്തേൺ ലൈറ്റ്സ്; അതിശക്തമായ സൗരജ്വാലയാണ് കാരണം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
ലെബനനിൽ തുടർച്ചയായ സ്ഫോടനങ്ങൾ: 9 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്ക്
ട്രംപ്-മോദി കൂടിക്കാഴ്ച: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി മുൻ യുഎസ് പ്രസിഡന്റ് ചർച്ച നട...

Related posts