രാജ്യത്തെ കർഷകസംഘടനകൾ ഭാരതബന്ദ് പ്രഖ്യാപിച്ചതിന് ഐക്യദാർഢ്യവുമായി സംസ്ഥാനത്ത് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി സംസ്ഥാനത്ത് ഇന്ന് ഹർത്താൽ ആചരിക്കും.
രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയുള്ള ഹർത്താലിന് എൽ.ഡി.എഫും ദേശീയ പണിമുടക്കിന് യു.ഡി.എഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹർത്താലിൽനിന്നും പാൽ, പത്രം, ആംബുലൻസ്, മരുന്നുവിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യസർവീസുകൾ എന്നിവ ഒഴിവാക്കിയിട്ടുണ്ട്.
ഹർത്താലിലുമായി ബന്ധപ്പെട്ട് സാധാരണസർവീസുകൾ ഉണ്ടായിരിക്കില്ല. ആശുപത്രികൾ, റയിൽവേ സ്റ്റേഷനുകൾ, എയർപോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രധാനപാതയിൽ പോലീസ് നേതൃത്വത്തോടെ പരിമിതമായ സർവീസുകൾ ഉണ്ടാകും.വൈകീട്ട് ആറുമണിക്കുശേഷം എല്ലാ സർവീസുകളും ആരംഭിക്കും.

Story highlight : Hartal in the state today.