പാവറട്ടി: വിനോദയാത്രയ്ക്കിടെ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ ബസിനുള്ളിൽവച്ച് പീഡിപ്പിച്ച സാന്മാർഗികശാസ്ത്രം (മോറൽ സയൻസ്) അധ്യാപകൻ നിലമ്പൂർ ചീരക്കുഴി കാരാട്ട് വീട്ടിൽ അബ്ദുൽറഫീഖി (44) ന് കോടതി 29 വർഷം കഠിനതടവും 2.15 ലക്ഷം രൂപ പിഴയും വിധിച്ചു.
കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് എം.പി. ഷിബുവാണ് വിധി പ്രഖ്യാപിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷവും ഒമ്പതുമാസവുംകൂടി ശിക്ഷ അനുഭവിക്കേണ്ടി വരും. പോക്സോ നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷം തൃശ്ശൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്. 2012-ലാണ് സംഭവം നടന്നത്.
സ്കൂളിൽനിന്നും വിനോദയാത്ര പോയി തിരികെ മടങ്ങവെ ബസിന്റെ പിൻസീറ്റിൽ തളർന്നു മയങ്ങുകയായിരുന്ന പെൺകുട്ടിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പാവറട്ടി പോലീസ് ഇൻസ്പെക്ടറായിരുന്ന എം.കെ. രമേഷും ഒപ്പം ഇൻസ്പെക്ടറായ എ. ഫൈസലുമാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയെ സമർപ്പിച്ചത്.
Story highlight : 29 years rigorous imprisonment for teacher in sexual assault to first standard student.