22 വർഷത്തിനു ശേഷം ടാറ്റ സിയറ തിരിച്ചെത്തുന്നു; ടീസർ പുറത്തിറങ്ങി

നിവ ലേഖകൻ

Tata Sierra Launch

ടാറ്റ മോട്ടോഴ്സ് 22 വർഷത്തിനു ശേഷം സിയറയെ വിപണിയിലേക്ക് തിരികെ കൊണ്ടുവരാൻ ഒരുങ്ങുന്നു. വാഹനത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങിയിട്ടുണ്ട്, അതിൽ ഇന്റീരിയർ ഡിസൈനുകൾ വ്യക്തമായി കാണാം. നവംബർ 25-ന് ടാറ്റ സിയറ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുതിയ ടീസറുകൾ “ദ ലജൻഡ് റിട്ടേൺസ്” എന്ന പേരിലാണ് ടാറ്റ സിയറ പുറത്തിറക്കുന്നത്. 90-കളിലെ വിപണിയിലെ സൂപ്പർ താരമായിരുന്ന സിയറയുടെ രൂപം അതേപടി നിലനിർത്തിയാണ് പുതിയ മോഡലും എത്തുന്നത്. ഈ മിഡ്-സൈസ് എസ്യുവി ടാറ്റയുടെ മോഡൽ നിരയിൽ കർവിനും ഹാരിയറിനും ഇടയിലായിരിക്കും സ്ഥാനം പിടിക്കുക.

കോംപാക്ട് എസ്യുവി വിഭാഗത്തിലെ ഏറ്റവും വലിയ പനോരമിക് സൺറൂഫ് സിയറയിൽ ഉണ്ടാകും. സിയറയുടെ ഉയർന്ന വേരിയന്റുകളിൽ 3-സ്ക്രീൻ സജ്ജീകരണം ലഭ്യമാകും എന്ന് പ്രതീക്ഷിക്കുന്നു. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, സെൻട്രൽ ടച്ച്സ്ക്രീൻ ഇൻഫോടൈൻമെൻ്റ് സിസ്റ്റം, ഫ്രണ്ട് പാസഞ്ചർ സീറ്റിലിരിക്കുന്ന ആൾക്ക് വേണ്ടിയുള്ള ഇൻഫോടൈൻമെൻ്റ് സ്ക്രീൻ എന്നിവയാണ് 3-സ്ക്രീൻ സജ്ജീകരണത്തിൽ വരുന്നത്.

ആദ്യം ഐസിഇ പതിപ്പായിരിക്കും വിപണിയിൽ എത്തുക. അതിനുശേഷം ഈ മോഡലിന്റെ ഇലക്ട്രിക് പതിപ്പും പുറത്തിറങ്ങും. 2023-ലെ ഡൽഹി ഓട്ടോ എക്സ്പോയിലാണ് ടാറ്റ മോട്ടോഴ്സ് ഈ വാഹനത്തിന്റെ കൺസെപ്റ്റ് ആദ്യമായി അവതരിപ്പിക്കുന്നത്. പിന്നീട് 2025-ലെ ഭാരത് മൊബിലിറ്റി എക്സ്പോയിൽ സിയേറയുടെ പ്രൊഡക്ഷൻ മോഡലും പ്രദർശിപ്പിച്ചു.

ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ് തുടങ്ങിയ മോഡലുകളായിരിക്കും വിപണിയിൽ സിയറയുടെ പ്രധാന എതിരാളികൾ. 22 വർഷങ്ങൾക്ക് ശേഷം വീണ്ടും എത്തുന്ന സിയേറയുടെ വരവിനായി വാഹനപ്രേമികൾ കാത്തിരിക്കുന്നു.

Story Highlights: Tata Motors is gearing up to launch the Sierra into the market after 22 years, with the new teaser revealing interior designs and a November 25 launch date.

Related Posts
മാരുതി സുസുക്കി ഇ-വിറ്റാരയുടെ ലോഞ്ച് നാളെ; വില പ്രഖ്യാപനം ഉടൻ
Maruti Suzuki e-Vitara

മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ വിറ്റാര ഡിസംബർ 2-ന് ലോഞ്ച് Read more

ടാറ്റ സിയേറ 2025 ഇന്ത്യൻ വിപണിയിൽ: വില 11.49 ലക്ഷം മുതൽ
Tata Sierra 2025

ടാറ്റ സിയേറ 2025 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 11.49 ലക്ഷം രൂപ മുതലാണ് Read more

22 വർഷത്തിന് ശേഷം ടാറ്റ സിയറ തിരിച്ചെത്തുന്നു; നാളെ അവതരിപ്പിക്കും
Tata Sierra launch

22 വർഷങ്ങൾക്ക് ശേഷം ടാറ്റ സിയറ വീണ്ടും വിപണിയിലേക്ക്. നാളെ ടാറ്റ മോട്ടോഴ്സ് Read more

പോർഷെ കയേൻ ഇലക്ട്രിക് ഇന്ത്യയിൽ; വില 1.76 കോടി രൂപ
Porsche Cayenne Electric

പോർഷെ കയേൻ ഇലക്ട്രിക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 1.76 കോടി രൂപയാണ് വാഹനത്തിന്റെ Read more

ബിഎംഡബ്ല്യുവിന്റെ പുതിയ i5 LWB അടുത്ത വർഷം ഇന്ത്യയിൽ
BMW i5 LWB

ബിഎംഡബ്ല്യു ഇന്ത്യൻ വിപണിയിൽ പുതിയ ഇലക്ട്രിക് വാഹനം അവതരിപ്പിക്കാൻ ഒരുങ്ങുന്നു. BMW i5 Read more

കിയ സെൽറ്റോസ് 2025 മോഡൽ ഡിസംബറിൽ പുറത്തിറങ്ങും: കൂടുതൽ വിവരങ്ങൾ
Kia Seltos 2025

കിയ സെൽറ്റോസിൻ്റെ പുതിയ 2025 മോഡൽ ഡിസംബർ 10-ന് ആഗോള വിപണിയിൽ അവതരിപ്പിക്കും. Read more

മാരുതി സുസുക്കി ഇ വിറ്റാര ഡിസംബർ 2-ന് വിപണിയിലേക്ക്
Maruti Suzuki e Vitara

മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്യുവി ഇ വിറ്റാര ഡിസംബർ 2-ന് ഇന്ത്യൻ Read more

ഒലയുടെ കുഞ്ഞൻ ഇവി വരുന്നു; എതിരാളികൾക്ക് കടുത്ത വെല്ലുവിളി
Ola Electric Car

ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ വിപ്ലവം തീർത്ത ഒല, കാർ വിപണിയിലേക്കും ചുവടുവെക്കുന്നു. ജെൻ Read more

ഹ്യുണ്ടായി വെന്യു, എൻ ലൈൻ പതിപ്പുകൾ വിപണിയിലേക്ക്
Hyundai Venue launch

ഹ്യുണ്ടായിയുടെ പുതിയ വെന്യു, വെന്യു എൻ ലൈൻ മോഡലുകൾ പുറത്തിറങ്ങി. K1 പ്ലാറ്റ്ഫോമിൽ Read more

ടാറ്റ സിയേറയുടെ ടീസർ പുറത്തിറങ്ങി; നവംബർ 25-ന് വിപണിയിൽ
Tata Sierra launch

ടാറ്റ സിയേറയുടെ പുതിയ ടീസർ പുറത്തിറങ്ങി. നവംബർ 25-ന് വാഹനം വിപണിയിലെത്തും. 90-കളിലെ Read more