അസമിൽ ഭൂമി കയ്യെറിയതിനെ തുടർന്ന് നടന്ന കുടിയൊഴിപ്പിക്കലിൽ പ്രതിഷേധം നടത്തിയ ഗ്രാമീണർക്ക് നേരെ പോലീസിന്റെ വെടിവെയ്പ്പ്. പ്രതിഷേധിച്ചയാളെ വെടിവയ്ക്കുകയും മൃഗീയമായി നിലത്തിട്ട് തല്ലി ചതയ്ക്കുകയും ചെയ്തു. മൃതദേഹത്തിൽ ഫോട്ടോഗ്രാഫർ ചാടുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
അസം എംഎൽഎ അഷ്റഫുൽ ഹുസൈനാണ് ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചത്. കുടിയൊഴിപ്പിക്കലിൽ പ്രതിഷേധിക്കുകയായിരുന്നു ഗ്രാമീണർ. തുടർന്ന് കാര്യമായ പ്രകോപനമില്ലാതെ പോലീസ് ഇവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു.
തുടർന്ന് മരിച്ചെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമാണ് പോലീസ് മടങ്ങിയത്. കൂടാതെ പോലീസ് നോക്കി നിൽക്കെ ക്രൂരമായാണ് ഫോട്ടോഗ്രാഫർ മൃതദേഹത്തോട് ക്രൂരമായി പെരുമാറിയത്.
അനധികൃതമായി ഭൂമി കയറിയെന്ന് ആരോപിച്ച് എണ്ണൂറോളം മുസ്ലിം കുടുംബങ്ങളെ സംസ്ഥാന സർക്കാർ കുടിയൊഴിപ്പിക്കുകയാണ്. സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ഗ്രാമീണർ സർക്കാരിനെതിരെ കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ക്രൂരമായ കുടിയൊഴിപ്പിക്കൽ നടപടിയുമായി സർക്കാർ മുന്നോട്ടു നീങ്ങുന്നത്.
Story Highlights: Police fire on Villagers in Assam.