ഫോൺ പൊട്ടിത്തെറിച്ച സംഭവം: പോസ്റ്റുകൾ നീക്കണമെന്ന് നോട്ടീസയച്ച് കമ്പനി.

നിവ ലേഖകൻ

ഫോൺ പൊട്ടിത്തെറിച്ച സംഭവം
ഫോൺ പൊട്ടിത്തെറിച്ച സംഭവം

അഭിഭാഷകന്റെ ഗൗണിൽ സൂക്ഷിച്ച വൺപ്ലസ് നോർഡ് 2 എന്ന ഫോൺ അടുത്തിടെ പൊട്ടിത്തെറിച്ചതായി വാർത്തകൾ വന്നിരുന്നു. ന്യൂഡൽഹിയിലെ കോടതി ചേംബറിൽ വച്ചാണ് അഡ്വ. ഗൗരവ് ഗുലാട്ടിയുടെ ഫോൺ പൊട്ടിത്തെറിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഫോണും ഗൗണുമുൾപ്പെടെ പൊട്ടിത്തെറിച്ചതിന്റെ ചിത്രങ്ങൾ അഭിഭാഷകൻ പുറത്തുവിട്ടിരുന്നു. ഫോൺ നിർമ്മിച്ച ചൈനീസ് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഭിഭാഷകൻ അറിയിച്ചിരുന്നു. എന്നാൽ കമ്പനിയോട് മാപ്പുപറയണമെന്നും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ പിൻവലിക്കണമെന്നും കാട്ടി അഭിഭാഷകന് വൺപ്ലസ് കമ്പനി നോട്ടീസ് അയച്ചു.

കമ്പനിയെ അപകീർത്തിപ്പെടുത്തിയാണ് സമൂഹമാധ്യമങ്ങളിൽ അഭിഭാഷകൻ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും അവ നീക്കം ചെയ്യണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെ തുടർന്ന് കമ്പനി അയച്ച ലീഗൽ നോട്ടീസ് ഉൾപ്പെടെ അഭിഭാഷകൻ ട്വിറ്ററിൽ പങ്കുവച്ചു.

 വൺപ്ലസ് കമ്പനി അഭിഭാഷകനുമായി ബന്ധപ്പെട്ടപ്പോൾ തെളിവ് നശിപ്പിക്കുമെന്ന് സംശയത്തെ തുടർന്ന് അദ്ദേഹം ഫോൺ കൈ മാറിയിരുന്നില്ല. ചേംബറിൽ ഇരിക്കവേയാണ് ഫോൺ പൊട്ടിത്തെറിച്ചതെന്നും ഉപയോഗത്തിലോ ചാർജിങ്ങിലോ അല്ലായിരുന്നെന്നും അഭിഭാഷകൻ വ്യക്തമാക്കി.

 സെപ്റ്റംബർ എട്ടിനാണ് വൺപ്ലസ് നോർഡ് 2 ഫോൺ പൊട്ടിത്തെറിച്ചത്. ഗൗണിൽ സൂക്ഷിച്ചിരുന്ന ഫോൺ പൊട്ടിത്തെറിച്ചതോടെ അഭിഭാഷകന്റെ വയറിലും പൊള്ളലേറ്റതായി ആരോപിച്ചിരുന്നു.

Story Highlights: One plus sends legal Notice to Lawyer for tweet on Phone Explosion.

Related Posts
കേരളത്തിൽ സ്വര്ണവില കൂടി; ഒരു പവന് 73,840 രൂപ
Kerala gold price

സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് വര്ധനവ് രേഖപ്പെടുത്തി. ഒരു പവന് സ്വര്ണത്തിന് 400 രൂപയാണ് Read more

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി
Kannur Central Jail

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തി. പത്താം ബ്ലോക്കിലെ സി Read more

യുവനേതാവിനെതിരെ ആരോപണം: പ്രതികരണവുമായി ഇ.എൻ. സുരേഷ് ബാബു
E.N. Suresh Babu reaction

യുവ രാഷ്ട്രീയ നേതാവിനെതിരായുള്ള നടിയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഇ.എൻ. Read more

എംഎസ്എഫിനെതിരെ വിമർശനവുമായി കെഎസ്യു ജില്ലാ സെക്രട്ടറി മുബാസ്
KSU against MSF

എംഎസ്എഫിനെതിരെ കെഎസ്യു കണ്ണൂർ ജില്ലാ സെക്രട്ടറി മുബാസ് വീണ്ടും വിമർശനവുമായി രംഗത്ത്. വിമർശിക്കുന്നവരെ Read more

അബുദാബി ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു
Abu Dhabi Sakthi Awards

അബുദാബി ശക്തി തിയേറ്റേഴ്സ് ഏർപ്പെടുത്തിയ 39-ാമത് അബുദാബി ശക്തി അവാർഡ് പ്രഖ്യാപിച്ചു. സാഹിത്യരംഗത്തെ Read more

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ
sexual assault case

മലപ്പുറത്ത് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിലായി. Read more

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജി വെച്ചേക്കും
Rahul Mamkootathil Resigns

അശ്ലീല സന്ദേശ വിവാദത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ രാജി Read more

വികസിത് ഭാരത് 2047: ലക്ഷ്യമിട്ട് കേന്ദ്രം; രണ്ട് മന്ത്രിതല സമിതികൾക്ക് രൂപം നൽകി
Vikasit Bharat 2047

വികസിത് ഭാരത് 2047 ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ രണ്ട് മന്ത്രിതല സമിതികൾ രൂപീകരിച്ചു. സാമ്പത്തിക, Read more

യുവനേതാവിനെതിരായ വെളിപ്പെടുത്തൽ: വി.ഡി. സതീശനെതിരെ വിമർശനവുമായി വി.കെ. സനോജ്
VK Sanoj criticism

യുവ രാഷ്ട്രീയ നേതാവിനെതിരായ വെളിപ്പെടുത്തലിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പ്രതികരിച്ചു. Read more

കണ്ണൂരിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി; പ്രതിക്കും ഗുരുതരമായി പൊള്ളലേറ്റു
woman murdered Kannur

കണ്ണൂർ ഉരുവച്ചാലിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി Read more