ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി അരവിന്ദ് കെജ്രിവാള്‍.

Anjana

ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി കെജ്രിവാള്‍
ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി കെജ്രിവാള്‍
Photo Credit: Indian Express

ഉത്തരാഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ആറു മാസത്തിനുള്ളില്‍ ഒരുലക്ഷം തൊഴിലവസരങ്ങള്‍, പ്രതിമാസം അയ്യായിരം രൂപ അലവന്‍സ്, ജോലികള്‍ക്ക് 80 ശതമാനം സംവരണം എന്നീ വാഗ്ദാനങ്ങളുമായി എ.എ.പി. നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍.

തെരഞ്ഞെടുപ്പിന് മുന്നോടിയായി  ഉത്തരാഖണ്ഡ് സന്ദര്‍ശനം നടത്തവെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. മൂന്നാം തവണയാണ് കെജ്രിവാള്‍ ഉത്തരാഖണ്ഡ് സന്ദര്‍ശിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉത്തരാഖണ്ഡിലെ തൊഴിലില്ലായ്മ മൂലം അവിടുത്തെ യുവാക്കൾ കുടിയേറ്റത്തിന് നിര്‍ബന്ധിതരാകുന്ന അവസ്ഥയാണ്. അതുകൊണ്ട് തന്നെ യുവാക്കള്‍ക്ക് സംസ്ഥാനത്തുതന്നെ ജോലി ലഭിക്കേണ്ടത് ആവശ്യമാണ്. ലക്ഷ്യബോധമുള്ള ഒരു സര്‍ക്കാരുണ്ടെങ്കില്‍ അതിനു കഴിയുമെന്നും ഉത്തരാഖണ്ഡ് സന്ദര്‍ശനത്തിന് മുന്നോടിയായി കെജ്രിവാള്‍ ട്വീറ്റിലൂടെ പങ്കുവച്ചിരുന്നു.

Story highlight : Aravind Kejriwal with election promises in Uttarakhand.