ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവയെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തി. ലക്നൗവിൽ ചേർന്ന 45മത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം എടുത്തത്. 5% ജിഎസ്ടി ഈടാക്കാനാണ് കൗൺസിലിന്റെ തീരുമാനം.
റസ്റ്റോറന്റുകൾ പാകം ചെയ്ത് വിൽക്കുന്ന ഭക്ഷണത്തിന് നിലവിൽ 5 ശതമാനം ജിഎസ്ടി ഈടാക്കുന്നുണ്ട്. ഭക്ഷണ വിതരണ കമ്പനികളായ സ്വിഗ്ഗി,സൊമാറ്റോ പോലുള്ളവ ഉപഭോക്താക്കളിൽ നിന്നും അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കി റസ്റ്റോറന്റുകൾക്ക് നൽകാറായിരുന്നു പതിവ്. എന്നാൽ ഇത്തരത്തിൽ റസ്റ്റോറന്റുകൾ നിരവധി നികുതി വെട്ടിപ്പ് നടക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേതുടർന്നാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്.
2022 ജനുവരി ഒന്നുമുതൽ ഭക്ഷണ വിതരണ കമ്പനികളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവ നികുതി പിരിച്ച് നേരിട്ട് സർക്കാരിന് നൽകണം. അതായത് ഉപഭോക്താവിന് അധിക വില നൽകാതെ ഭക്ഷണം വാങ്ങാവുന്നതാണ്. നികുതി ഈടാക്കുന്ന സ്ഥലത്തിൽ മാത്രമാണ് വ്യത്യാസമുള്ളത്. നിലവിലെ 18 ശതമാനം സർവീസ് ചാർജ്ജും 5% ജിഎസ്ടിയും നൽകുന്നതിൽ മാറ്റമില്ല.
Story Highlights: 5% GST will be charged Swiggy and Zomato.