Headlines

Government Jobs, Kerala News

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ആവാം; പി എസ് സി വിജ്ഞാപനം.

പി എസ് സി വിജ്ഞാപനം

കേരളത്തിലെ റവന്യു വകുപ്പിൽ കേരള പി എസ് സി യുടെ പുതിയ വിജ്ഞാപനം.വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.കേരളത്തിലെ എല്ലാ ജില്ലകളിലും വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് തസ്തികയിലേക്ക് അവസരമുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. 17,000 രൂപ മുതൽ 37,500 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഉദ്യോഗാർഥികൾ 02.01.1985 – നും 01. 01.2003 – നുമിടയിൽ ജനിച്ചവരായിരിക്കണം. പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്കും പട്ടികജാതി / പട്ടികവർഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃതം അനുവദനീയമായ വയസ്സിളവ് ലഭിക്കും. ഏതെങ്കിലും അംഗീകൃത സ്കൂൾ/ബോർഡ് നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട രീതി :
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ  കേരള പിഎസ്സി യുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 20 ആണ് .

Story highlight : psc updates

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Related posts