പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവച്ചു.

Anjana

CM Amareendar Singh resigned
CM Amareendar Singh resigned

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ശനിയാഴ്ച വൈകിട്ട് 4.30ന് രാജ്ഭവനിലെത്തി ഗവർണർക്ക് നേരിട്ട് രാജിക്കത്ത് കൈമാറി.

 അമരീന്ദർ സിംഗ് ഇന്ന് രാവിലെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായുള്ള ചർച്ചയ്ക്കുശേഷം നിരന്തരം അവഹേളനം നേരിടുന്നതിലുള്ള അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെയാണ് നാടകീയമായി രാജി വച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 40 കോൺഗ്രസ് എംഎൽഎമാരാണ് അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് കത്തെഴുതിയത്. തുടർന്ന് നിയമസഭാകക്ഷി യോഗവും ചേർന്നിരുന്നു.

 നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അമരീന്ദർ സിംഗിന്റെ അപ്രതീക്ഷിത രാജി. സുനിൽ ഛക്കർ, പ്രതാപ് സിംഗ് ബജ്‌വ, രവനീത് സിംഗ് ബിട്ടു തുടങ്ങിയവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്.

Story Highlights: Punjab CM Amareendar Singh Quits.