താമരശ്ശേരിയിൽ രണ്ട് കടകളിൽ ഒരേ സമയം മോഷണം; സിഗരറ്റും മാങ്ങയും കവർന്ന് കള്ളൻ

നിവ ലേഖകൻ

Theft in Thamarassery

**കോഴിക്കോട്◾:** താമരശ്ശേരിയിൽ ഒരേ സമയം രണ്ട് കടകളിൽ മോഷണം നടന്നതായി റിപ്പോർട്ട്. താമരശ്ശേരി പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കള്ളൻ കൊണ്ടുപോയത് സിഗരറ്റും, മാങ്ങയും മാത്രമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താമരശ്ശേരി ചുങ്കത്തെ കെ ജി സ്റ്റോർ, മാത ഹോട്ടൽ എന്നിവിടങ്ങളിലാണ് കള്ളൻ കയറിയത്. കുന്നുംപുറത്ത് കെ ജി സ്റ്റോർ എന്ന കടയിൽ ഇത് നാലാം തവണയാണ് കള്ളൻ കയറുന്നത്. ഇവിടെ പണം സൂക്ഷിക്കാത്തതിനാൽ കടയിലെ സാധനങ്ങൾ വാരിവലിച്ചിട്ട ശേഷം 30 ഓളം മാങ്ങയും, 10 പാക്കറ്റ് സിഗരറ്റും മോഷ്ടാവ് കൊണ്ടുപോയി.

മാതാ ഹോട്ടലിന്റെ പൂട്ട് പൊളിച്ച് മോഷ്ടാവ് അകത്ത് കടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. രണ്ട് സ്ഥാപനങ്ങളും തമ്മിൽ ഏകദേശം 50 മീറ്റർ ദൂരമുണ്ട്. താമരശ്ശേരി അമ്പായത്തോട് സ്വദേശി കൃഷ്ണൻകുട്ടിയുടെ ഉടമസ്ഥതയിലുള്ള മാതാ ഹോട്ടലിൽ ഇത് മൂന്നാം തവണയാണ് കള്ളൻ കയറുന്നത്.

മുൻപ് രണ്ടു തവണ ഹോട്ടലിന്റെ പിൻഭാഗത്തെ വാതിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ ചായ ഉണ്ടാക്കാനുള്ള വിലപിടിപ്പുള്ള സമോവറാണ് കൊണ്ടുപോയത്. എന്നാൽ ഇന്ന് പുലർച്ചെ ഹോട്ടലിന്റെ മുൻഭാഗത്തെ ഷട്ടർ തകർത്ത് അകത്ത് കയറിയ കള്ളൻ മേശ തുറന്ന് അതിലുണ്ടായിരുന്ന സാധനങ്ങൾ വലിച്ചിട്ടു. മേശയിൽ കുറഞ്ഞ തുക മാത്രമാണ് ഉണ്ടായിരുന്നത്.

  തിരുവനന്തപുരത്ത് സൗജന്യ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി കോഴ്സുകൾ ആരംഭിക്കുന്നു

കയ്യിൽ കൊടുവാളും, ടോർച്ചുമുണ്ടായിരുന്ന മോഷ്ടാവ് മുഖം മറച്ച് ഗ്ലൗസ് ധരിച്ചാണ് എത്തിയത്. മോഷണം പതിവായതിനാല് കടയില് പണം സൂക്ഷിക്കാറില്ല.

ഈ രണ്ട് സംഭവങ്ങളിലും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കള്ളനെ എത്രയും പെട്ടെന്ന് പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

Story Highlights: കോഴിക്കോട് താമരശ്ശേരിയിൽ രണ്ട് കടകളിൽ ഒരേ സമയം മോഷണം; സിഗരറ്റും മാങ്ങയും കവർന്നു.

Related Posts
വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യൽ; ഇടനില നിന്നിട്ടില്ലെന്ന് അമിത് ചക്കാലക്കൽ
Amith Chakkalakkal Customs

രേഖകൾ പരിശോധിക്കുന്നതിനായി കസ്റ്റംസ് വീണ്ടും അമിത് ചക്കാലക്കലിനെ ചോദ്യം ചെയ്തു. കൂടുതൽ രേഖകൾ Read more

തിരുവനന്തപുരത്ത് അങ്കണവാടി ടീച്ചറുടെ ക്രൂരത; പിഞ്ചുകുഞ്ഞിന് മർദ്ദനം, കർശന നടപടിയുമായി അധികൃതർ
Anganwadi teacher assault

തിരുവനന്തപുരത്ത് അങ്കണവാടി ടീച്ചർ പിഞ്ചുകുഞ്ഞിനെ മർദ്ദിച്ച സംഭവം വിവാദമാകുന്നു. കുഞ്ഞിന്റെ മുഖത്ത് മർദ്ദനമേറ്റ Read more

സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നാസർ ഫൈസി കൂടത്തായി രാജിവെച്ചു
Nasar Faizy Resigns

സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നാസർ ഫൈസി Read more

  സ്വർണ്ണവില കുതിക്കുന്നു; പവൻ റെക്കോർഡ് ഭേദിച്ച് 82,240 രൂപയിൽ
രണ്ടര വയസ്സുള്ള കുഞ്ഞിനെ മർദിച്ച അങ്കണവാടി ടീച്ചർക്കെതിരെ കേസ്
Anganwadi teacher assault

തിരുവനന്തപുരത്ത് രണ്ടര വയസ്സുള്ള കുഞ്ഞിനെ അങ്കണവാടി ടീച്ചർ മർദിച്ച സംഭവം വിവാദമായി. കുഞ്ഞിന്റെ Read more

സുകുമാരൻ നായർക്കെതിരെ പത്തനംതിട്ടയിൽ പ്രതിഷേധം; ബാനർ നീക്കം ചെയ്യുമെന്ന് കരയോഗം പ്രസിഡന്റ്
Sukumaran Nair

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ പത്തനംതിട്ടയിൽ പ്രതിഷേധ ബാനർ. വെട്ടിപ്പുറം Read more

കൊല്ലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾ പിടിയിൽ
Youth Abduction Case

കൊല്ലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾ പിടിയിലായി. വാഹന വില്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക Read more

പാലിയേക്കര ടോൾ വിലക്ക് നീക്കാനുള്ള ഉത്തരവ് ഇന്ന് ഹൈക്കോടതി പുറപ്പെടുവിച്ചേക്കും
Paliyekkara toll collection

തൃശ്ശൂർ പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് Read more

സിപിഐ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും; ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും
CPI General Secretary

സിപിഐ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും. കേന്ദ്ര സെക്രട്ടറിയേറ്റിൽ ഡി. രാജയ്ക്ക് Read more

  ആഗോള അയ്യപ്പ സംഗമത്തിന് ശിവഗിരി മഠത്തിന്റെ പിന്തുണ; രാഷ്ട്രീയവത്കരിക്കരുതെന്ന് മഠാധിപതി
ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ‘സഹമിത്ര’ മൊബൈൽ ആപ്പുമായി കോഴിക്കോട് ജില്ലാ ഭരണകൂടം
Sahamitra Mobile App

ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് പിന്തുണ നൽകുന്നതിനായി കോഴിക്കോട് ജില്ലാ ഭരണകൂടം "സഹമിത്ര" എന്ന Read more

പുനലൂരിൽ വയോധികയെ പീഡിപ്പിച്ച പ്രതിയെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തു
Punalur assault case

പുനലൂരിൽ 65 വയസ്സുള്ള വയോധികയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ Read more