നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമർശം അവരുടെ അശങ്കയാണെന്ന അഭിപ്രായവുമായി ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള രംഗത്ത്.ബിഷപ്പിന്റെ പ്രസ്താവനയെ ന്യായീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നില്ല.
വിവാദമുണ്ടായതിനെ തുടർന്ന് ബിഷപ്പിനെ ഫോണിൽ ബന്ധപ്പെട്ടതായും ഇക്കാര്യത്തിൽ പാലാ ബിഷപ്പിന് ദുരുദ്ദേശം ഉള്ളതായി കരുതുന്നില്ലെന്നും പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു.
മാർ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ച ആശങ്ക ബന്ധപ്പെട്ട് കൂടുതൽ അറിവൊന്നും തന്നെയില്ല. പ്രധാനമന്ത്രിയെ പത്താം തീയതി കണ്ടിരുന്നു. ഇക്കാര്യത്തേപ്പറ്റി പ്രധാനമന്ത്രിക്ക് അറിയാമായിരുന്നു. ഈ വിഷയം സംബന്ധിച്ച് സംസ്ഥാനന സർക്കാരിനെ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം,നർകോട്ടിക് ജിഹാദ് വിഷയത്തിൽ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ബി.ജെ.പി. പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതിന് ബി.ജെ.പി.യുടെ ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും സഭാ നേതാക്കളെ സന്ദർശനം നടത്തും.
ജിഹാദ് വിഷയത്തിൽ വിപുലമായ രീതിയിലുള്ള പ്രചാരണത്തിന് ന്യൂനപക്ഷ മോർച്ചയോട് നിർദ്ദേശിച്ചു.
പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് പരാമർശം വലിയ വിവാദങ്ങളിലേക്കാണ് വഴിതെളിച്ചിരിക്കുന്നത്.ഒട്ടേറെ സംഘടനകളും പ്രമുഖരും വിഷയത്തെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും രംഗത്തെത്തിയിരുന്നു.
Story highlight : BJP protest on Narcotic Jihad